തിരു​വ​ന​ന്ത​പു​രം: അ​മ്പ​ല​മു​ക്കി​ൽ ഫാ​സ്റ്റ് ഫു​ഡ് ക​ട​യി​ൽ തീ​പി​ടി​ത്തം. അ​ട​ച്ചി​ട്ടി​രു​ന്ന ക​ട​യോ​ട് ചേ​ർ​ന്ന വീ​ട്ടിലേക്കും തീ പടർന്നു . ആ​ർ​ക്കും പ​രി​ക്കി​ല്ല. അ​ഗ്നി​ശ​മ​ന സേനയുടെ 4 യൂ​ണി​റ്റു​ക​ള്‍ സ്ഥ​ല​ത്തെ​ത്തിയാണ് തീ ​അ​ണ​ച്ചത്.

കട പൂർണമായും കത്തി നശിച്ചു. കടയ്ക്കു പിന്നിലുണ്ടായിരുന്ന ഫോട്ടോസ്റ്റാറ്റ് കടയ്ക്കും ഡി.ടി.പി. സെന്ററിനും തീപ്പിടിച്ചിരുന്നു. ലോക്ഡൗ ൺ ആയതിനാൽ കട പ്രവർത്തിക്കുന്നില്ലായിരുന്നു. ശനിയാഴ്ച പുലർച്ചെയാണ് കടയിൽനിന്ന് തീ ഉയർന്നത്. സ്ഥലത്ത് 15 വർഷമായി പ്രവർത്തിച്ചു വരുന്ന കടയാണ് അഗ്നിക്ക് ഇരയായത്.

സ്ഫോ​ട​നം ശ​ബ്ദം കേ​ട്ട​താ​യി നാ​ട്ടു​കാ​ർ അറിയിച്ചിരുന്നു. എ​ൽ​പി​ജി സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച​തെ​ന്നാ​ണ് സൂ​ച​ന​ക​ൾ. പരിസരത്തെ വീ​ടു​ക​ളി​ലു​ള്ള​വ​രെ ഒ​ഴി​പ്പി​ച്ച​തിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here