ന്യൂയോർക് : ഓഗസ്റ്റ് 5 ന് അയോദ്ധ്യയിൽ രാമക്ഷേത്ര നിർമാണം പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സാനിധ്യത്തിൽ നടക്കുമ്പോൾ അമേരിക്കയിലെ പ്രസിദ്ധമായ ടൈംസ് സ്‌ക്വയറിലെ പടുകൂറ്റൻ എൽ.ഇ.ഡിസ്‌ക്രീനിൽ രണ്ടുമണിക്കൂർ സമയം ചടങ്ങിന്റെ പ്രദർശനം നടക്കും. 17000ചതുരശ്ര അടി വിസ്തീർണമുള്ള ഹൈ റെസല്യൂഷൻ ഡിസ്പ്ലേ ലോകത്തിലെ ഇത്തരത്തിലുള്ള ഏറ്റവും വലിയ പ്രദർശിനിയാണ്. അമേരിക്ക ഇന്ത്യ പബ്ലിക് അഫയെഴ്സ് കമ്മറ്റി എന്ന സംഘടനയാണ് ഇതിനുള്ള ചെലവ് വഹിക്കുകയും ആഘോഷങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുന്നത്. അമേരിക്ക യുടെ വിവിധ ഭാഗങ്ങളിൽ കോവിഡ് നിയന്ത്രണങ്ങൾക്ക് ഇടയിലും ഹിന്ദുസംഘടനകൾ ആഘോഷപരിപാടികൾ ഒരുക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here