തൃശൂർ:   ജില്ലയിൽ കഴിഞ്ഞ ഒരു വർഷക്കാലയളവിൽ പുതുതായി നൽകിയത് 82,051 റേഷൻ കാർഡ്. അന്ത്യോദയ കാർഡുകൾ 1759 എണ്ണവും മുൻഗണനാ വിഭാഗം പി എച്ച് എച്ച് കാർഡുകൾ 20801 എണ്ണവും മുൻഗണന വിഭാഗം സബ്‌സിഡി എൻ പി എസ് കാർഡുകൾ 17624 എണ്ണവും മുൻഗണന വിഭാഗം നോൺ സബ്‌സിഡി വിഭാഗം കാർഡുകൾ 41867 എണ്ണവുമാണ് വിതരണം ചെയ്തത്.
ജില്ലയിൽ നിലവിൽ 1180 റേഷൻ കടകളിലായി 8,51,461 കാർഡുടമകളാണുള്ളത്. ഇതിൽ 52,151 എഎവൈ കാർഡുടമകളും 2,86,424 മുൻഗണനാ കാർഡുടമകളും 2,69,942 മുൻഗണനേതര കാർഡുടമകളും 2,42,944 മുൻഗണനേതര സബ്‌സിഡി കാർഡുടമകളുമാണുള്ളത്. തൃശൂർ താലൂക്ക് സപ്ലൈ ഓഫീസ് പരിധിയിലാണ് ഏറ്റവും കൂടുതൽ റേഷൻ കാർഡുടമകൾ. 2,33,337 പേർ. തലപ്പിള്ളി-1,70,892, ചാവക്കാട്-1,25,743, മുകുന്ദപുരം-1,06,878, ചാലക്കുടി-1,26,770, കൊടുങ്ങല്ലൂർ-87,841 എന്നിങ്ങനെയാണ് മറ്റ് താലൂക്കുകളിലെ കണക്കുകൾ

LEAVE A REPLY

Please enter your comment!
Please enter your name here