കൊച്ചി: കൊച്ചി മെട്രോ സര്‍വ്വീസ് പൂര്‍വ്വസ്ഥിതിയിലേക്ക്. രാവിലെ 6 മുതല്‍ രാത്രി 10 വരെ ഇനി മെട്രോ സര്‍വ്വീസ് നടത്തും. ചൊവ്വാഴ്ച മുതല്‍ ഈ രീതിയില്‍ സര്‍വ്വീസ് പുനരാരംഭിക്കുമെന്ന് കൊച്ചി മെട്രോ ഫേസ്ബുക്ക് പേജില്‍ വ്യക്തമാക്കി.

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് കേന്ദ്രം പുറപ്പെടുവിച്ച മാർഗ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ മെട്രോയുടെ പ്രവർത്തന സമയം രാവിലെ ഏഴ് മണി മുതൽ 9 മണി വരെയാക്കിയിരുന്നു. യാത്രക്കാരുടെ ആവശ്യ പ്രകാരമാണ് വീണ്ടും പഴയ സമയക്രമത്തിലേക്ക് മാറ്റിയത്.

ഇനി മുതൽ രാവിലെ ആറു മണിക്കും രാത്രി പത്ത് മണിക്കും ആലുവ, പേട്ട സ്റ്റേഷനുകളിൽ നിന്നും മെട്രോ പുറപ്പെടും. കൊറോണ മാർഗ നിർദ്ദേശങ്ങൾ പാലിച്ചായിരിക്കും മെട്രോ സർവ്വീസ് നടത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here