കൊച്ചിയിലെ എംജി ഡീലര്‍ഷിപ്പില്‍  50 കിലോവാട്ട് അതിവേഗ വാഹന ചാര്‍ജിങ് സംവിധാനം   ഗതാഗത മന്ത്രി  എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഇവിഎം ഗ്രൂപ്പ് ചെയര്‍മാന്‍ ഇ എം ജോണി,  ജിമ്മി ജോസ്,എംഡി കോസ്റ്റ്‌ലൈന്‍ ഗാരേജസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്,  വിനോദ് സേതുമാധവന്‍ ,ഏരിയ സെയില്‍സ് മാനേജര്‍, എം.ജി എന്നിവര്‍ സമീപം

കൊച്ചി-  എംജി മോട്ടോറും ടാറ്റാ പവറും ചേര്‍ന്ന് കൊച്ചിയില്‍ അതിവേഗ വാഹന ചാര്‍ജിങ് സംവിധാനം സ്ഥാപിച്ചു. സെഡ്എസ് ഇവി പോലുള്ള ൈവദ്യുത വാഹനങ്ങള്‍ക്ക് 50 മിനിറ്റിനുള്ളില്‍ 80 ശതമാനം ചാര്‍ജ് നേടാന്‍ സഹായിക്കുന്ന സംവിധാനമാണ് കൊച്ചിയിലെ എംജി ഡീലര്‍ഷിപ്പില്‍ സ്ഥാപിച്ചത്.  ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ദേശീയ തലത്തില്‍ ചാര്‍ജിങ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് കൊച്ചിയിലെ ഈ 50 കെ ഡബ്ലിയു ചാര്‍ജി സ്റ്റേഷന്‍ ആരംഭിച്ചത്. ഡെല്‍ഹിയില്‍ ഇത്തരത്തിലുള്ള അതിവേഗ ചാര്‍ജിങ് സംവിധാനം സ്ഥാപിക്കുന്നതിനു തുടക്കം കുറിച്ച ശേഷം ഇതുവരെ 16 നഗരങ്ങളിലായി 21 അതിവേഗ ചാര്‍ജിങ് സ്റ്റേഷനുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ടാറ്റാ പവര്‍ ഇസെഡ് ബ്രാന്‍ഡില്‍ 45 പട്ടണങ്ങളിലായി 330-ലേറെ വൈദ്യുത വാഹന ചാര്‍ജിങ് പോയിന്റുകളാണ് സ്ഥാപിച്ചിട്ടുള്ളതെന്ന് ടാറ്റാ പവര്‍ ന്യൂ ബിസിനസ് സര്‍വീസസ് മേധാവി രാജേഷ് നായ്ക്ക് ചൂണ്ടിക്കാട്ടി. ചടങ്ങില്‍ ഇവിഎം ഗ്രൂപ്പ് ചെയര്‍മാന്‍ ഇ എം ജോണി,  ജിമ്മി ജോസ്,എംഡി കോസ്റ്റ്‌ലൈന്‍ ഗാരേജസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്,  വിനോദ് സേതുമാധവന്‍ ,ഏരിയ സെയില്‍സ് മാനേജര്‍, എം.ജി എന്നിവര്‍ സംബന്ധിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here