സി പി ഐ 24-മത് പാർടി കോൺഗ്രസ്സിന് മുന്നോടിയായി നടക്കുന്ന ജില്ലാ
സമ്മേളനത്തിൻ്റെ ഭാഗമായി തയ്യാറാക്കിയ ലോഗോ പ്രകാശനം ജില്ലാ സെക്രട്ടറി പി രാജു നിർവഹിക്കുന്നു. കെ കെ സുബഹ്മണ്യൻ ,എം ടി നിക്സൺ , കെ എൻ സുഗതൻ , ടി സി സൻജിത്ത് , പി കെ സുരേഷ് എന്നിവർ സമീപം

കളമശ്ശേരി : വർത്തമാനകാല സാഹചര്യത്തിൽ നാട് അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങൾ ഗൗരവമായി സി പി ഐ ജില്ലാ സമ്മേളനം ചർച്ച ചെയ്യുമെന്ന് ജില്ലാ സെക്രട്ടറി പി രാജു പറഞ്ഞു. സി പി ഐ 24 – ആം പാർട്ടി കോൺഗ്രസ്സിന്റെ മുന്നോടിയായി ആഗസ്റ്റ് 25 മുതൽ 28 വരെ ഏലൂരിൽ നടക്കുന്ന ജില്ലാ .സമ്മേളനത്തിന്റെ ഭാഗമായി തയ്യാറാക്കിയ ലോഗോയുടെ പ്രകാശനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടിയെ കൂടുതൽ യുവത്വത്തോടെ സജീവമാക്കുന്നതിനായി ദേശീയ കൗൺസിൽ നിശ്ചയിച്ചിട്ടുള്ള പ്രായപരിധിയും മറ്റു മാനദണ്ഡങ്ങളും ഈ സമ്മേളനത്തിൽ പ്രാവർത്തികമാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കാർഷിക സെമിനാർ , വ്യവസായിക സെമിനാർ , വനിതാ സെമിനാർ, സാംസ്‌കാരിക സമ്മേളനം, സ്മൃതി യാത്ര, ജില്ലയിലെ പൂർവകാല നേതാക്കളുടെ ഛായാചിത്രങ്ങളുടെ പ്രദർശനം ,പതാക,കൊടിമര, ബാനർ ജാഥകൾ , ദീപശിഖ പ്രയാണം ഉൾപ്പെടെയുള്ള വിവിധ പരിപാടികളോടെയാണ് സമ്മേളനം സംഘടിപ്പിച്ചിട്ടുള്ളതെന്നും പ്രത്യേക ക്ഷണിതാക്കൾ ഉൾപ്പെടെ അഞ്ഞൂറോളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. മന്ത്രിമാർ, ട്രേഡ് യൂണിയൻ നേതാക്കൾ , ചലച്ചിത്ര,സാംസ്‌കാരിക പ്രവർത്തകർ, പാർട്ടി സംസ്ഥാന നേതാക്കൾ ഉൾപ്പെടെയുള്ളവർ സമ്മേളനത്തിന്റെ വിവിധ സെഷനുകളിൽ പങ്കെടുക്കുമെന്നും പി രാജു പറഞ്ഞു. എറണാകുളം സ്വദേശി സൂരജ് തയ്യാറാക്കിയ ലോഗോയാണ് സമ്മേളനത്തിനായി തെരെഞ്ഞെടുത്തതെന്നും സംഘാടക സമിതി ക്ഷണിച്ചതു പ്രകാരം 26 ലോഗോ ലഭിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. കളമശ്ശേരി സീ പാർക്ക് ഹാളിൽ നടന്ന ചടങ്ങിൽ സി പി ഐ സംസ്ഥാന കൗൺസിൽ അംഗവും സ്വാഗതസംഘം ചെയർമാനുമായ എം ടി നിക്‌സൺ അധ്യക്ഷത വഹിച്ചു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ കെ എൻ സുഗതൻ, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ടി സി സൻജിത്ത് , കെ കെ സുബ്രഹ്മണ്യൻ, പി നവകുമാരൻ, സ്വാഗതസംഘം കൺവീനർ പി കെ സുരേഷ്, ട്രഷറർ കെ വി രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here