കൊച്ചി:സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്‌റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ്് ആന്റ് ട്രെയിനിംഗും (സി ആപ്റ്റ്) സംയുക്തമായി ആരംഭിക്കുന്ന സംസ്ഥാന ഗവണ്‍മെന്റ് അംഗീകാരമുള്ള ഒരു വര്‍ഷ കെ.ജി.ടി.ഇ. പ്രീ പ്രസ് ഓപ്പറേഷന്‍ ആന്റ് കെ.ജി.ടി.ഇ പ്രസ് വര്‍ക്ക് (യോഗ്യത: പത്താം ക്ലാസ്സ്), കോഴ്‌സുകളിലേക്ക് സീറ്റൊഴിവുണ്ട്.

സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ പരീക്ഷ കണ്‍ട്രോളര്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന കോഴ്‌സില്‍ പട്ടികജാതി/പട്ടികവര്‍ഗ/മറ്റര്‍ഹ വിഭാഗങ്ങള്‍ക്ക് നിയമാനുസൃത ഫീസ് ആനുകൂല്യം ലഭിക്കും. ഒ.ബി.സി./എസ്.ഇ.ബി.സി, മറ്റ് മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വരുമാനപരിധിക്കു വിധേയമായി കെ.പി.സി.ആര്‍ ആനുകൂല്യം ലഭിക്കും.

താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസം, ജാതി എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സി ആപ്റ്റ് പരിശീലന വിഭാഗം, കേരള സ്‌റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗ്, ഗവ. എല്‍.പി. സ്‌കൂള്‍ കാമ്പസ്, തോട്ടക്കാട്ടുകര, ആലുവ 683108, (ഫോണ്‍ : 04842605322,9605022555) മേയ് 28ന് മുമ്പായി നേരിട്ട് ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here