പാലക്കാട്: വീണ്ടും സ്ത്രീ വിരുദ്ധ പരാമർശവുമായി നെന്മാറ എം.എൽ.എ കെ.ബാബു.
നെ​ന്മാ​റ മ​ണ്ഡ​ല​ത്തി​ലെ പ​ല്ല​ശേ​നി​യി​ല്‍ ന​ട​ന്ന

പ്രതിഷേധ പരിപാടിയിലെ പരാമർശം വിവാദമായതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വീണ്ടും അധിക്ഷേപവുമായി രംഗത്തുവന്നിരിക്കുന്നത്. ഇതും വിവാദമായതോടെ എംഎൽഎ പോസ്റ്റ് ഡിലീറ്റ് ചെയ്തു.

താൻ നാട്ടുഭാഷയാണ് ഉപയോഗിച്ചതെന്ന് പറയുന്ന എം.എൽ.എ പട്ടികജാതിക്കാരിയായ യൂത്ത് കോൺഗ്രസ് പ്രവർത്തക ബാരിക്കേഡിന് മുകളിൽ കയറിയ ചിത്രം ഉൾപ്പെടെ വെച്ചാണ് പോസ്റ്റിട്ടത്. ചിത്രം വാട്ട്‌സാപ്പിലൂടെയാണ് കണ്ടത് എന്നും സമരത്തിൽ ജനപങ്കാളിത്തമില്ലാതെയും, അക്രമ സമരങ്ങൾ
കാണുമ്പോഴുണ്ടായ പ്രതികരണം മാത്രമാണ് നടത്തിയത് എന്നും എംഎൽഎ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ഏതെങ്കിലും സഹോദരിമാരേയോ സമരത്തിൽ പങ്കെടുത്ത സ്ത്രീകളേയോ അധിക്ഷേപിച്ചിട്ടില്ലെന്നും എംഎൽഎ പറയുന്നുണ്ട്.

അതേസമയം ഇതും വലിയ വിവാദമായതോടെ എംഎൽഎ പോസ്റ്റ് ഡിലീറ്റ് ചെയ്തു. എങ്കിലും പോസ്റ്റിന്റെ സ്‌ക്രീൻ ഷോട്ടുകൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എംഎൽഎയുടെ മറ്റ് പോസ്റ്റുകൾക്ക് താഴെ ഇതിന്റെ സ്‌ക്രീൻ ഷോട്ട് ഇട്ടാണ് സമൂഹമാദ്ധ്യമ ഉപയോക്താക്കൾ വ്യാപകമായി ഇത് പ്രചരിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here