നെ​ടു​മ്പാ​ശേ​രി: അ​ങ്ക​മാ​ലി-​ആ​ലു​വ ദേ​ശീ​യ​പാ​ത​യി​ലെ കു​ഴി​യി​ൽ വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ മ​രി​ച്ച സം​ഭ​വ​ത്തി​ൽ വീ​ഴ്ച സ​മ്മ​തി​ച്ച് ക​രാ​ർ ക​മ്പ​നി​യാ​യ ഗു​രു​വാ​യൂ​ർ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ലി​മി​റ്റ​ഡ്. മ​ഴ കാ​ര​ണ​മാ​ണ് കു​ഴി അ​ട​യ്ക്കു​ന്ന​തി​ൽ വീ​ഴ്ച​വ​ന്ന​തെ​ന്ന് ക​മ്പ​നി​യു​ടെ ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ പ​റ​ഞ്ഞു.

ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ൽ കു​ഴി​ക​ളെ​ല്ലാം അ​ട​യ്ക്കും. മ​ഴ മാ​റി​യാ​ൽ കൂ​ടു​ത​ൽ ഉ​റ​പ്പു​ള്ള ബി​റ്റു​മി​ൻ ടാ​ർ മി​ക്സ് ഉ​പ​യോ​ഗി​ച്ച് കു​ഴി​ക​ൾ പൂ​ർ​ണ​മാ​യി അ​ട​യ്ക്കും.

മ​രി​ച്ച ഹാ​ഷി​മി​ന്‍റെ കു​ടും​ബ​ത്തെ ഏ​തെ​ങ്കി​ലും വി​ധ​ത്തി​ൽ സ​ഹാ​യി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ക​മ്പ​നി മാ​നേ​ജ്മെ​ന്‍റ് ഇ​തു​വ​രെ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here