കൊച്ചിയിലെ ജലസ്രോതസുകളില്‍ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യമുണ്ടെന്ന് എറണാകുളം ജില്ലാ കലക്ടര്‍ ഹൈക്കോടതിയില്‍. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ശേഖരിച്ച സാംപിളുകളില്‍ നടത്തിയ പരിശോധനയിലാണ് ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയതെന്നും കലക്ടര്‍ അറിയിച്ചു. പിന്നാലെ ഇ കോളി ബാക്ടീരിയ സാന്നിധ്യമുള്ള വെള്ളമാണോ കൊച്ചിക്കാര്‍ കുടിക്കുന്നതെന്ന് കോടതി ചോദിച്ചു. ബ്രഹ്‌മപുരം തീപിടുത്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം.

കൊച്ചിയിലെ മാലിന്യ പ്രശ്നത്തിലും കടുത്ത വിമര്‍ശനമാണ് ഹൈക്കോടതി ഉന്നയിച്ചത്. റോഡുകള്‍ ബ്രഹ്‌മപുരത്തിന് തുല്യമായെന്നും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കാന്‍ വൈകിയതോടെ റോഡുകള്‍ മാലിന്യകൂമ്പാരമായെന്നും കോടതി ചൂണ്ടിക്കാട്ടി. മാലിന്യം റോഡില്‍ തള്ളുന്നവര്‍ക്കെതിരെ കൃത്യമായി നടപടി എടുക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. പിന്നാലെ 10-230 ടണ്‍ ജൈവമാലിന്യങ്ങള്‍ പ്രതിദിനം ശേഖരിക്കുന്നുണ്ടെന്ന് കോര്‍പ്പറേഷന്‍ അറിയിച്ചു. കൂടിക്കലര്‍ന്ന നിലയില്‍ റോഡരികില്‍ തള്ളുന്ന മാലിന്യങ്ങളാണ് പ്രധാന വെല്ലുവിളിയെന്നും കോര്‍പ്പറേഷന്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here