പ്രളയം തകര്‍ത്തെറിഞ്ഞ നെല്ലിയാമ്പതിയെ തിരിച്ചുകിട്ടാന്‍ മാസങ്ങളെടുക്കും

0
4

പാലക്കാട്: പ്രളയം ദുരിതത്തിലാക്കിയ പ്രകൃതിയാണ് ഇപ്പോള്‍ നെല്ലിയാമ്പതിയുടേത് .പ്രളയമുണ്ടാക്കിയെടുത്തത് നിരാശയുടെ നിഴല്‍ മാത്രം. സര്‍ക്കാരിന്റെ സ്ഥിര വരുമാനങ്ങളിലൊന്നാണ് വിവിധ വിനോദ സഞ്ചാരകേന്ദ്രങ്ങള്‍.മഴക്കെടുതി മല പ്രദേശങ്ങളെ ഒരുപാട് നഷ്ട്ങ്ങളിലേക്ക് നയിച്ചു. താല്‍കാലികമായി കിട്ടുന്ന തുച്ഛമായ തുകകൊണ്ട് നികത്താനാവുന്ന സ്ഥിതിയിലല്ല നഷ്ട്ങ്ങളുടെ കണക്ക്. അവിടേക്ക് പോകുന്ന പാതകളൊക്കെ മഴയില്‍ നശിച്ചതിനാല്‍ ഗതാഗത നിയന്ത്രണം ഏപ്പെടുത്തിയിക്കുകയാണ്. റോഡുകളും പാലങ്ങളും ശരിയാക്കിയെടുക്കാന്‍ തന്നെ മൂന്ന് നാല് മാസങ്ങളെടുക്കും.വഴികളൊക്കെ അപകടം പിടിച്ചതിനാല്‍ നിലവില്‍ ആരേയും അവിടെ പ്രവേശിപ്പിക്കുന്നില്ല.അവധികാലം ആഘോഷിക്കാനെത്തിയ വിദേശ വിനോദസഞ്ചാരികളും കുടുങ്ങിപോയി. ഈ റോഡുകളൊക്കെ എപ്പോള്‍ പൂര്‍വസ്ഥിതിയിലെത്തും എന്നത് ഇപോഴും ഒരു ചോദ്യചിഹ്നമായി തുടരുകയാണ്. പഴക്കംചെന്ന പാലങ്ങളെയൊക്കെ തകര്‍ത്തുടച്ചിട്ടാണ് പേമാരി അടങ്ങിയത്. ലക്ഷങ്ങളുടെ വിപണിയാണ് ഇത്തവണ മഴ നക്കിതുടച്ചത്. അന്യസംസ്ഥാനങ്ങളില്‍ നിന്നു ഒരുപാട് സഹായങ്ങള്‍ ലഭിച്ചെങ്കിലും ദുരിതാശ്വാസ ക്യാമ്പുകളിലേക്കാണ് പോകുന്നത്. റോഡുകളൊക്കെ നേരാക്കുന്നതിനുള്ള ആവശ്യങ്ങളുന്നയിച്ച് സമരങ്ങളും ഉപരോധങ്ങളും സംസ്ഥാനത്ത് അങ്ങിങ്ങായി നടക്കുകയാണ്. നെല്ലിയാമ്പതിയിലെ അന്തേവാസികള്‍ക്ക് നടക്കാനുള്ള വഴിയൊരുക്കിയത് ആര്‍.എ.എഫ് സംഘങ്ങളാണ്.കൂറ്റന്‍ മരങ്ങളാണ് ജലപ്രവാഹത്തില്‍ വേരോടെ ഒലിച്ചുപോയത്..ഓറഞ്ച് മാത്രമല്ല പച്ചക്കറി കൃഷിയും ഇവിടെ നടക്കുന്നു.റോസുകളുടെ നാനൂറ് തരം വൈവിധ്യമാണിവിടെ ഉള്ളത്. പ്രകൃതി ഭംഗിയുടെ പ്രൗഢിയില്‍ മിന്നി ഉല്‍സവക്കാലത്തും അവധി ദിവസങ്ങളിലും വിദേശ വിനോദസഞ്ചാരികളെ വാരിക്കൂട്ടുന്ന നെല്ലിയാമ്പതി ഇപ്പോള്‍ നഷ്ട്ങ്ങളുടെ കണക്കുകൂട്ടുകയാണ്.തോട്ടത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളി കുടുംബങ്ങളും സാമ്പത്തിക ബുദ്ധിമുട്ടിലാണ്. കാപ്പി, ഏലം,ചായ എന്നിവയാണ് തോട്ടത്തിലെ പ്രധാന വിഭവങ്ങള്‍. മല നിരകളിലേക്ക് കടന്നുവരുമ്പോള്‍ തന്നെ ഓറഞ്ചിന്റെ സുഖമുള്ള ഗന്ധം നമ്മെ തലോടികൊണ്ടിരിക്കും. ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ രാജ്ഞി എന്നു വേണമെങ്കില്‍ നെല്ലിയാമ്പതിയെ വിശേഷിപ്പിക്കാം.ഇവിടുത്തെ പച്ച പരവതാനിയും മനംമയക്കുന്ന കുന്നുകളുമാണ് സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന കാഴ്ച്ചകള്‍.സാധാരണ ഓണക്കാലത്ത് വമ്പന്‍ ലാഭമാണ് കൊയ്തിരുന്നത്.എന്നാല്‍ ഈ വര്‍ഷം അതിന്റെ പത്തുശതമാനംപോലും വരുമാനം ലഭിച്ചിട്ടില്ല എന്നതാണ് വാസ്തവം. ഇരുപതിലേറേ റിസോര്‍ട്ടുകളും ഹോട്ടലുകളുമാണിവിടെ കച്ചവടമില്ലാതെ സ്തംഭവനാവസ്ഥയിലിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം സഞ്ചാരകേന്ദ്രങ്ങളില്‍ കാണികളുടെ പ്രവാഹമായിരുന്നു.ആളുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ടിക്കറ്റുകളുടെ വില ഉയര്‍ത്തിയിരുന്നു.പഴയ നെല്ലിയാമ്പതിയെ തിരിച്ചുകിട്ടാന്‍ ഇനി കുറച്ചു മാസങ്ങള്‍ കാത്തിരിക്കേണ്ടിവരും

LEAVE A REPLY

Please enter your comment!
Please enter your name here