സിസ്റ്റര്‍ അമല വധം: പ്രതി സതീഷ് ബാബു കുറ്റക്കാരനെന്ന് കോടതി

0
16

പാലാ: ലിസ്യു കാര്‍മലെറ്റ് കോണ്‍വെന്റിലെ സിസ്റ്റര്‍ അമല (69)നെ തലയ്ക്കടിച്ച് കൊന്ന കേസിലെ പ്രതി സതീ ഷ് ബാബു കുറ്റക്കാരണെന്ന് പാലാ അഡീഷണല്‍ സെക്ഷ ന്‍ കോടതി. പാലാ നഗരമധ്യ ത്തില്‍ ലിസ്യൂ കോണ്‍വന്റില്‍ കന്യാസ്ത്രീയെ തലയ് ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ കാസര്‍കോട് മെഴുവതട്ടുങ്കല്‍ സതീ ഷ് ബാബു(38) കുറ്റക്കാര നെന്ന് കോടതി കണ്ടെത്തിയ തോടെ കേസില്‍ ഇയാള്‍ക്ക് തൂക്കു കയര്‍ ലഭിക്കുമോ എന്നതാണ് ഇനി അറിയാ നുള്ളത്.
21 കേസുകളാണ് സതീഷ് ബാബു വിനെതിരെ പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മൂന്നു വര്‍ഷത്തിനിടെ വിചാര ണ പൂര്‍ത്തിയാക്കിയ ഒരേ ഒരു കേസില്‍ മാത്രമാണ് സതീഷ് ബാബുവിനെ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചിരി ക്കുന്നത്. പാലായിലെ മറ്റൊരു കോണ്‍വന്റില്‍ മോഷണം നടത്തിയ കേസിലാണ് നേര ത്തെ സതീഷ് ബാബുവിനെ ശിക്ഷിച്ചിരിക്കുന്നത്.
പാലാ അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ.കമലേ ഷാണ് വിധി പ്രഖ്യാപി ച്ചിരിക്കുന്നത്.
പാലാ കര്‍മ്മലീത്താ മഠാംഗ മായ ലിസ്യു കോണ്‍വന്റില്‍ അമലയെ കൊലപ്പെടുത്തിയ കേസിലാണ് പാലാ അഡീഷ ണല്‍ സെഷന്‍സ് കോടതി, സതീഷ് ബാബുവിനെ കുറ്റ ക്കാരനെന്ന് കണ്ടെത്തിയി രിക്കുന്നത്.
പാലായിലെ തന്നെ മറ്റൊരു കോണ്‍വന്റില്‍ അതി ക്രമിച്ചു കയറി മോഷണം നടത്തിയ കേസില്‍ ശിക്ഷി ക്കപ്പെട്ട സതീഷ് ബാബു ഇപ്പോള്‍ പൂജപ്പുര സെന്റര്‍ ജയിലില്‍ ശിക്ഷ അനുഭ വിക്കുകയാണ്.
2015 സെപ്റ്റംബര്‍ 17 ന് പുലര്‍ച്ചെയാണ് കോണ്‍വെ ന്റിലെ മൂന്നാം നിലയിലെ മുറിയില്‍ വച്ച് കന്യാസ്ത്രീയെ സതീഷ് ബാബു തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. ചേറ്റുതോട് തിരുഹൃദയ മഠത്തിലെ കന്യാസ്ത്രീ ജോസ് മരിയ(83)യയെ കൊലപ്പെ ടുത്തിയതും താനാണെന്ന് പ്രതി സമ്മതിച്ചിരുന്നു. സിസ്റ്റര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അഞ്ചരമാസത്തിനുശേഷം മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മാര്‍ട്ടം നടത്തിയിരുന്നു.
പാലാ കത്തീഡ്രല്‍ സെമിത്തേ രിയില്‍ അടക്കം ചെയ്ത മൃതദേഹം ഉച്ചയ്ക്ക് 12ന് ആര്‍ഡിഒ, പോലീസ് സര്‍ജന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തിലാ ണ് പോസ്റ്റ്മാര്‍ട്ടം നടത്തിയത്. 2015 ഏപ്രില്‍ 17നായിരുന്നു സിസ്റ്റര്‍ ജോസ് മരിയയെ മഠ ത്തിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്. മുറിയില്‍ തട്ടിവീണ് ഉണ്ടായ പരിക്കില്‍ മരിച്ചതാണെ ന്നായിരുന്നു മഠം അധികൃതര്‍ കരുതിയത്. ഇതേത്തുടര്‍ന്ന് സംഭവം പോലീസില്‍ അറിയി ച്ചിരുന്നില്ല. പാലാ ലിസ്യു കര്‍മ്മലെറ്റ് കോണ്‍വെന്റിലെ കന്യാസ്ത്രീ അമല കൊല്ല പ്പെട്ടതുമായി ബന്ധപ്പെട്ട് പിടി യിലായ പ്രതി സതീഷ് ബാബു, പോലീസ് ചോദ്യം ചെയ്തതോ ടെ സിസ്റ്റര്‍ ജോസ് മരിയെ കൊലപ്പെടുത്തിയതും താനാണെന്ന് സമ്മതിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here