കാട്ടാനയെ തടയാന്‍ ആനമതില്‍ നിര്‍മിക്കുന്നു

0
27

മറയൂര്‍ : പഞ്ചായത്തില്‍ കാട്ടാന ശല്യം തടയുന്നതിന് വനാതിര്‍ത്തികളില്‍ രണ്ടുകോടിയോളം രൂപ ചെലവില്‍ മതില്‍ നിര്‍മിക്കുന്നു.
കണ്ണൂര്‍ കൊട്ടിയൂര്‍ റേഞ്ചില്‍ നിര്‍മിച്ച ഊരാളുങ്കല്‍ മാതൃകയിലായില്‍ കരിങ്കല്‍ ഭിത്തിയാണ് നിര്‍മിക്കുന്നത്.
ഒന്നാംഘട്ടത്തില്‍ 1.44 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. രണ്ടാംഘട്ടത്തില്‍ 36 ലക്ഷം രൂപയും അനുവദിക്കും. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ഐഡിഡബ്ല്യുയുഎച്ച് (ഇന്റര്‍ഗ്രേറ്റ്ഡ് ഡെവലപ്പ്‌മെന്റ് വൈല്‍ഡ് ലൈഫ് ഹാബിറ്റാറ്റ്‌സ്)ല്‍ നിന്നുമാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്. മറയൂരില്‍ ചിന്നാര്‍ വനാതിര്‍ത്തിയിലെ കരിമുട്ടിമുതല്‍ പാമ്പാര്‍വരെയുള്ള മേഖലയിലാണ് മതില്‍ നിര്‍മിക്കുന്നത്.
ഐ.ഐ.ടി. ഡിസൈനില്‍ ആണ് ആനമതില്‍ നിര്‍മിക്കുന്നത്.
2.10 മീറ്റര്‍ ഉയരത്തിലും താഴെ 1.20 മീറ്റര്‍ വീതിയിലും മുകളില്‍ 60 സെന്റിമീറ്റര്‍ വീതിയിലുമാണ് നിര്‍മിക്കുന്ന മതില്‍ ബലപ്പെടുത്തുന്നതിന് ഓരോ അഞ്ചു മീറ്റര്‍ ഇടവിട്ട് കോണ്‍ക്രീറ്റ് പില്ലറും മുകളില്‍ കോണ്‍ക്രീറ്റ് ബെല്‍റ്റും ഉണ്ടാകും.
ഇതേ രീതിയില്‍ സംസ്ഥാനത്തെ വിവിധ റേഞ്ചുകളില്‍ മതില്‍ നിര്‍മിക്കുന്നതിന് 10.86 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
മറയൂര്‍ റേഞ്ചിന്റെ കീഴില്‍ രണ്ടു വര്‍ഷത്തിനിടയില്‍ നാലുപേര്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
ജനവാസ കേന്ദ്രങ്ങളില്‍ കൃഷിയിടങ്ങള്‍ നശിപ്പിക്കുന്നതും പതിവാണ്. സൗരോര്‍ജ്ജ വേലിയും കിടങ്ങുകളും നിര്‍മിച്ചിരുന്നെങ്കിലും ഫലപ്രദമായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here