പാറക്കുളത്തിന് ഇനി നാട്ടുകാരുടെ കാവല്‍, മാലിന്യവുമായി വരുന്നവര്‍ കുടുങ്ങും

0
33

ഏറ്റുമാനൂര്‍: ഒരു ഗ്രാമത്തിന് മുഴുവന്‍ ആശ്രയമായ കുള ത്തില്‍ മാലിന്യം തള്ളുന്നവരെ കയ്യോടെ പിടികൂടാന്‍ നാട്ടുകാര്‍ രംഗത്ത്. രാത്രി കാലങ്ങളില്‍ മാലിന്യവുമാ യെത്തുന്നവരെ കൈയ്യോടെ പിടികൂടാനാണ് നാട്ടുകാരുടെ തീരുമാനം. പൊലീസിനും മറ്റ് അധികൃതര്‍ക്കും പരാതി നല്‍കിയിട്ടും നടപടി സ്വീക രിക്കാത്തതോടെയാണ് നാ ട്ടുകാര്‍ രാത്രികാല കാവല്‍ ഏര്‍പ്പെടുത്തുന്നത്. ഏറ്റുമാ നൂര്‍ കുറവിലങ്ങാട് റൂട്ടില്‍ പട്ടിത്താനം ജംഗ്ഷന് സമീ പം സ്ഥിതി ചെയ്യുന്ന പാറ ക്കുളത്തിലാണ് മാലിന്യ നി ക്ഷേപം.പതിവായിരിക്കുന്നത്.
വഴിയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ഈ കുളത്തില്‍ രാ ത്രികാലങ്ങളിലാണ് മാലിന്യം തള്ളുന്നത്. വേനലായാല്‍ കു ടി വെള്ളക്ഷാമം മൂലം ദുരിതമനുഭവിക്കുന്ന പ്രദേശമാണ് പട്ടിത്താനം. വേനല്‍ കടുത്ത തോടെ പ്രദേശത്തെ കിണറു കളെല്ലാം വറ്റി വരണ്ടു. വില കൊടുത്താണ് പ്രദേശവാസി കള്‍ കുടിക്കാനും മറ്റാവശ്യ ങ്ങള്‍ക്കുമുള്ള.വെള്ളം.വാ ങ്ങുന്നത്.
ഈ സാഹചര്യത്തില്‍ പ്ര ദേശത്തെ ഏകആശ്രയമാണ്.വഴി യരികിലെ ഈ പാറക്കുളം. കാണക്കാരി, വാറ്റുപുര, പട്ടി ത്താനം എന്നിവിടങ്ങളിലെ നാലു കോളനികളില്‍ നിന്നു ള്ളവരും പ്രദേശവാസികളും ഇവിടെയെത്തിയാണ് വസ്ത്ര ങ്ങളും മറ്റും കഴുകുന്നത്. കൂ ടാതെ കൃഷി ആവശ്യങ്ങള്‍ ക്കും മറ്റും ഇതില്‍ നിന്ന് മോ ട്ടോര്‍ ഉപയോഗിച്ച് വെള്ളമെ ടുക്കുന്നവരുമുണ്ട്. ഇത്തര ത്തില്‍ നാട്ടുകാരുടെ ആശ്രയ മായ കുളത്തിലേയ്ക്കാണ് സാമൂഹ്യ വിരുദ്ധര്‍ മാലിന്യം തള്ളാനെത്തുന്നത്..കടുത്ത കുടി വെള്ളക്ഷാമത്തെ തുടര്‍ ന്ന് മറ്റ്.മാര്‍ഗ്ഗങ്ങളില്ലാത്തതിനാ ല്‍ കുളത്തിലെ മാലിന്യം.നിറ ഞ്ഞ.ഈ.വെള്ളമാണ്.നാട്ടുകാ ര്‍.ഇപ്പോഴും.ഉപയോഗിക്കുന്നത്.
നഗരങ്ങളില്‍ നിന്നുള്ള ക ശാപ്പ് അവശിഷ്ടങ്ങളും കക്കൂ സ് മാലിന്യങ്ങളുമടക്കം കുള ത്തില്‍ തള്ളാറുണ്ടെന്ന് നാട്ടു കാര്‍ പറയുന്നു. നിരവധി തവണ പൊലീസില്‍ പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. അതു കൊണ്ട് ഇനിയുള്ള രാത്രി കളില്‍ നാട്ടുകാര്‍ കുളത്തിന് കാവലിരിക്കാനാണ് തീരുമാ നിക്കുകയായിരുന്നു.
അര്‍ദ്ധരാത്രി കഴിഞ്ഞാണ് പ്രദേശത്ത് മാലിന്യമെത്തുന്ന ത്. കുളക്കരയില്‍ നിര്‍ത്തിയി ട്ടിരിക്കുന്ന വാഹനങ്ങള്‍ പരി ശോധിച്ചാല്‍ ഇത്തരക്കാരെ കൈയ്യോടെ പിടികൂടാനാകും. എന്നാല്‍ ഇക്കാര്യങ്ങളൊന്നും ശ്രദ്ധിക്കാന്‍ ഹൈവേ പൊലീ സോ രാത്രികാല പട്രോളിംഗ് സംഘമോ ശ്രമിക്കുന്നില്ലെ ന്നാണ് നാട്ടുകാരുടെ ആരോപ ണം. പ്രദേശം കുറവിലങ്ങാട് ഏറ്റുമാനൂര്‍ പൊലീസ് സ്റ്റേഷ നുകളുടെ പരിധിയാലായതി നാല്‍ പരിധി പറഞ്ഞ് പൊലീ സ് പ്രശ്നത്തില്‍ ഇടപെടാറി ല്ലെന്നും പ്രദേശവാസികള്‍ പറയുന്നു. ഇതേ സമയം ഈ റൂട്ടില്‍ ഹൈവേ പൊലീസു കാര്‍ 24 മണിക്കൂറും ഡ്യൂട്ടിയി ലുണ്ടെന്നാണ് പൊലീസിന്റെ അവകാശവാദം. എന്നാല്‍ രാ ത്രി പതിനൊന്ന് കഴിഞ്ഞാല്‍ പ്രദേശത്ത് ഹൈവേ പൊലീ സിനെ കാണാനില്ലെന്ന് നാ ട്ടുകാര്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here