മത്സരിക്കാന്‍ ഒരു സീറ്റ് മാത്രം; നിഷ മത്സരിക്കട്ടെയെന്ന് മാണി; സീറ്റ് മാണിയുടെ കുടുംബത്തിനുള്ളതല്ലെന്ന് ജോസഫ്

0
16

ജിബി സദാശിവന്‍

കൊച്ചി: ലോക്‌സഭാ സീറ്റ്അല്ലങ്കില്‍ പാര്‍ട്ടി ചെയര്‍മാന്‍സ്ഥാനം എന്നതില്‍ പി. ജെ ജോസഫ് ഉറച്ചു നില്‍ക്കുന്നു.കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് ഇതോടെ വെട്ടിലായി. രണ്ടാംസീറ്റില്ലെന്ന ഉറച്ച നിലപാട്കഴിഞ്ഞ ദിവസം നടന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ കോണ്‍ഗ്രസ്‌നേതാക്കള്‍ മാണി ഗ്രൂപ്പിനെ
അറിയിച്ചിരുന്നു. ഇവരുമായിഇനി ചര്‍ച്ച ഉണ്ടാവില്ലെന്ന് മാ
ണിയെയും ജോസഫിനെയുംഅടുത്തിരുത്തിക്കൊണ്ടു തന്നെ
രമേശ് ചെന്നിത്തല പരസ്യമായിപ്രഖ്യാപിക്കുകയും ചെയ്
തു. ചര്‍ച്ചയില്ലെന്ന് മാണിയുംഏറ്റുപറഞ്ഞു. കേരള കോണ്‍ഗ്രസിനു ലഭിക്കുന്ന ഏക സീറ്റില്‍മത്സരിക്കും എന്ന ഉറച്ച നിലപാടിലാണ് പി. ജെ ജോസഫ്.സീറ്റില്ലെ ങ്കില്‍ പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനം ലഭിച്ചേ തീരുവെന്ന് ജോസഫ് ആവശ്യപ്പെട്ടു.ഇതില്‍ കുറഞ്ഞ ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്നും
ജോസഫ് അറിയിച്ചു.പാര്‍ട്ടിയും സീറ്റുമെല്ലാം കുടുംബക്കാര്‍ തന്നെ വഹിക്കാനാണെങ്കില്‍ പിന്നെ എന്തിനു ഈപാര്‍ട്ടിയില്‍ തുടരണം എന്നാണ് ഒരു ജോസഫ് വിഭാഗംനേതാവ് പ്രതികരിച്ചത്. നിഷജോസ് കെ മാണിയെ സ്ഥാനാര്‍ഥിയാക്കാന്‍ ശ്രമിച്ചെങ്കിലുംപ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ജോസഫ് സ്വയം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതുംകലാപക്കൊടി ഉയര്‍ത്തിയതും.ജോസ് കെ. മാണിയുടെ കീഴില്‍പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നുംകുടുംബത്തിന്റെ അപ്രമാദി
ത്വം അംഗീകരിക്കാന്‍ കഴിയില്ലെന്നും ജോസഫ് വിഭാഗം
നേതാക്കള്‍ ശക്തമായ നിലപാട് എടുത്തു.യൂത്ത് ഫ്രണ്ട് സംസ്ഥാനസെക്രട്ടറിയും കേരള കാത്തലിക് യൂത്ത് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡണ്ടുമായ സിറിയക് ചാഴിക്കാടന്‍, യൂത്ത് ഫ്രണ്ട്‌നേതാവ് പ്രിന്‍സ് ലൂക്കോസ്തുടങ്ങിയ പേരുകളും സ്ഥാനാര്‍ത്ഥിത്വത്തിന് മാണി വിഭാഗംമുന്നോട്ട് വച്ചു. ജോസ് കെ. മാണി നിലവില്‍ രാജ്യസഭാ അംഗമായതിനാല്‍ തന്നോടൊപ്പംനില്‍ക്കുന്ന ഒരാളെ സ്ഥാനാര്‍ഥിയാക്കണമെന്ന് ജോസഫ്‌നിര്‍ദേശച്ചെങ്കിലും അംഗീകരിക്കാന്‍ മണിയോ ജോസ് കെ.മാണിയോ തയാറായില്ല. എങ്കില്‍ നിഷ തന്നെ മത്സരിക്കും എന്ന്മാണി പറഞ്ഞതോടെ പി.ജെ.ജോസഫ് സ്വയം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചു. ഫ്രാന്‍സിസ്‌ജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ കേരളകോണ്‍ഗ്രസ് ആകട്ടെ ജോസഫ്‌വിഭാഗത്തെ അടര്‍ത്തിയെടുത്ത് ഒന്നിച്ചു ഇടതുമുന്നണിയുടെ ഘടകകക്ഷിയാകാന്‍ഏറെ നാളായി ശ്രമിച്ചു വരുന്നു.

എന്നാല്‍ കൂറുമാറ്റ നിരോധനനിയമവും ഇടതുമുന്നണിയിലേക്ക് പോകാനുള്ള ജോസഫിന്റെവൈമനസ്യവുമാണ് തടസ്സം.
മാണി ഗ്രൂപ്പിലെ നിലവിലെസാഹചര്യങ്ങള്‍ പൊ
ട്ടിത്തെറിയിലേക്ക് എത്താന്‍കാത്തിരിക്കുകയാണ് ഫ്രാന്‍സിസ് ജോര്‍ജ്ജും കൂട്ടരും. പാര്‍ട്ടിയും സീറ്റും കൈവിടാന്‍കഴിയാത്ത സാഹചര്യമാണ്മാണിക്കുള്ളത്.കേരള കോണ്‍ഗ്രസിലെ തര്‍ക്കം നിങ്ങള്‍ തന്നെ പരിഹരിച്ചോളാനാണ് കഴിഞ്ഞ ദിവസംനടന്ന ചര്‍ച്ചയില്‍ കോണ്‍ഗ്രസ്‌നേതാക്കള്‍ സ്വീകരിച്ച നിലപാട്. അധിക സീറ്റുനല്‍കില്ലെന്ന്പറഞ്ഞ കോണ്‍ഗ്രസ് നേതാക്കള്‍ കടുത്ത നിലപാടാണ്മൂന്നാംവട്ട ചര്‍ച്ചയില്‍ സ്വീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here