പാക് തേയില കമ്പനിയുടെ പരസ്യത്തില്‍ അഭിനന്ദന്‍; വ്യാജപരസ്യവീഡിയോ വൈറലായി

0
7

ഡല്‍ഹി: ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ ഉപയോഗിച്ചുളള പാകിസ്ഥാനി തേയില കമ്പനിയുടെ പേരിലുള്ള വ്യാജപരസ്യം സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. പാകിസ്ഥാനിലെ കറാച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന താപല്‍ ടീ എന്ന ബ്രാന്‍ഡിന്റെ പേരിലാണ് ദൃശ്യങ്ങള്‍ പുറത്തിറങ്ങിയത്.

ഇത് യഥാര്‍ത്ഥത്തില്‍ താപല്‍ ടീ കമ്പനിയുടേതല്ല. ഇതൊരു എഡിറ്റ് ചെയ്ത വീഡിയോ ആണ്. പാക് സൈന്യം അഭിനന്ദനെ കസ്റ്റഡിയിലെടുത്ത ശേഷം പുറത്തുവിട്ട വിഡിയോയിലെ ദൃശ്യങ്ങളാണ് പരസ്യത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.പലരും ഇത് യഥാര്‍ത്ഥ പരസ്യമാണെന്നാണ് ധരിച്ചിരിക്കുന്നത്. തപാല്‍ ടീ എന്ന് ഗൂഗിളില്‍ തിരഞ്ഞാല്‍ യഥാര്‍ത്ഥ പരസ്യവും കാണാം.

ചായ കുടിക്കുന്ന അഭിനന്ദന്‍ ദ ടീ ഈസ് ഫന്റാസ്റ്റിക് , താങ്ക് യു എന്ന് പറയുന്നത് പരസ്യത്തില്‍ കാണാം. ഒരു സ്ത്രീ ബൈനോക്കുലറിലൂടെ നോക്കുമ്പോള്‍ അഭിനന്ദന്‍ ചായ കുടിക്കുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. അഭിനന്ദനെ ഉപയോഗിച്ച് ചിത്രീകരിച്ച പരസ്യമെന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here