യൂണിഫോം ധരിക്കാത്തതിന് വഴക്കുപറഞ്ഞ അധ്യാപകനെ മര്‍ദ്ദിച്ച വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തു

0
8
അധ്യാപകന്‍ ആശുപത്രിയില്‍

കുമളി : ഹാള്‍ടിക്കറ്റ് വാങ്ങാനെത്തിയ സ്‌കൂള്‍ വിദ്യാര്‍ത്ഥി ആധ്യാപകനെ അടിച്ചു വീഴ്തി. യൂണിഫോം ധരിക്കാതെ ഹാള്‍ ടിക്കറ്റ് വാങ്ങാനെത്തിയതു ചോദ്യം ചെയ്തതിനാണ് അധ്യാപകന് വിദ്യാര്‍ഥിയുടെ മര്‍ദനം ഏറ്റത്.മുഖത്തടിച്ചു വീഴ്ത്തിയ ശേഷം ഇടിക്കുകയും തൊഴിക്കുകയും ചെയ്തുവെന്നാണു പരാതി. സംഭവത്തില്‍ ചെങ്കര കന്നിക്കല്ല് ആഞ്ഞിലിമൂട്ടില്‍ അബിന്‍ സുരേഷ്(18) അറസ്റ്റിലായി. അധ്യാപകന്റെ നട്ടെല്ലിനു പൊട്ടലുണ്ട്. ചെവിക്കും ഗുരുതര തകരാറുണ്ട്. അബിന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനാണ്.
ഹയര്‍ സെക്കന്‍ഡറി വിഭാഗം ജോഗ്രഫി അധ്യാപകന്‍ എസ്. ജയദേവി(40)നാണു മര്‍ദനമേറ്റത്. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കുമളിയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിലായിരുന്നു സംഭവം
യൂണിഫോം ധരിച്ചു മാത്രമേ ഹാള്‍ ടിക്കറ്റ് വാങ്ങുവാന്‍ എത്താവൂവെന്നും, യൂണിഫോം ധരിച്ചില്ലെങ്കില്‍ രക്ഷിതാവിനൊപ്പം എത്തണമെന്നും സ്‌കൂളധികൃതര്‍ വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
എന്നാല്‍ യൂണിഫോം ധരിക്കാതെ അബിന്‍ സ്‌കൂളിലെത്തിയപ്പോള്‍, യൂണിഫോം ധരിച്ചു വരാന്‍ നിര്‍ദേശിക്കുകയും, ക്ലാസില്‍ കയറരുതെന്നും പറഞ്ഞതുമാണ് വിദ്യാര്‍ത്ഥിയെ പ്രകോപിച്ചത്.

 

LEAVE A REPLY

Please enter your comment!
Please enter your name here