കുമ്മനത്തിന് രാജകീയ വരവേല്‍പ്പ്

0
11
മിസോറം ഗവര്‍ണര്‍ പദവി ഒഴിഞ്ഞശേഷം തലസ്ഥാനത്തെത്തിയ കുമ്മനം രാജശേഖരന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നല്‍കിയ സ്വീകരണം

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലേക്കുള്ള മടങ്ങിവരവിന് മിസോറം ഗവര്‍ണര്‍പദവി ഒഴിഞ്ഞ കുമ്മനം രാജശേഖരന്‍ തലസ്ഥാനത്തെത്തി.രാവിലെ ഒമ്പതരയോടെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്തെത്തിയ അദ്ദേഹത്തെ ബി.ജെ.പി നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിച്ചു.ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള, ശോഭാ സുരേന്ദ്രന്‍, മുന്‍ ഡിജിപി ടി.പി സെന്‍കുമാര്‍, ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍,പാര്‍ട്ട്ി ജില്ലാ പ്രസിഡന്റ് സുരേഷ് എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു.തുടര്‍ന്ന് ബൈക്ക് റാലിയോടെ അദ്ദേഹത്തെ നഗരത്തിലേക്ക് ആനയിച്ചു.പേട്ട, ജനറല്‍ ആസ്പത്രി, എല്‍.എം.എസ്., പാളയം, സ്റ്റാച്യൂ വഴി പഴവങ്ങാടി ഗണപതികോവിലിനടുത്ത് ബൈക്ക് റാലി സമാപിച്ചു.കോവിലില്‍ ദര്‍ശനത്തിനുശേഷം പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസിലെത്തി. ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും തുടര്‍ച്ചയായ ആവശ്യം അംഗീകരിച്ചാണ് കുമ്മനത്തെ മടക്കിയയക്കാന്‍ ദേശീയനേതൃത്വം നിര്‍ബന്ധിതരായത്.തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയാക്കുക, എന്‍.ഡി.എയുടെ കണ്‍വീനറാക്കുക തുടങ്ങിയവയാണ് ആര്‍.എസ്.എസ്. മുന്നോട്ടുവെച്ച ആവശ്യങ്ങള്‍. രണ്ടിലും തീരുമാനം വരാനിരിക്കുന്നതേയുള്ളൂ. കുമ്മനം തിരുവനന്തപുരത്ത് മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് കുമ്മനം രാജേശഖരന് പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസ നേര്‍ന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍.ഡി .എ. ക്ക് കേരളത്തില്‍ മികച്ചപ്രകടനം കാഴ്ച വെക്കാന്‍ കഴിയുമെന്നും ബി.ജെ.പിയുടെ വര്‍ധിച്ചുവരുന്ന ജനപിന്തുണ വിജയത്തിന് സഹായിക്കുമെന്നും കുമ്മനം നടത്തിയ കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി അടുത്തഘട്ടത്തില്‍ കേരളത്തില്‍ വീണ്ടുമെത്തുമെന്ന് കുമ്മനത്തെ പ്രധാനമന്ത്രി അറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here