കൊടും ചൂടില്‍ കുളിരേകാന്‍ കാഷ്യൂ സോഡ

0
66

കൊല്ലം: കൊടുംചൂടില്‍ കുളിരേകാന്‍ കാഷ്യൂ സോഡ.കശുവണ്ടി വികസന കോര്‍പ്പറേഷന്റെ കൊട്ടിയം ഫാക്ടറിയോട് അനുബന്ധിച്ചാണ് കാഷ്യൂ സോഡ ഉത്പ്പാദന യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്.10-രൂപയ്ക്കാണ് ഉപഭോക്താക്കള്‍ക്ക് കാഷ്യൂ സോഡ ലഭിക്കുന്നത്.നവീകരണത്തോട് അനുബന്ധിച്ച് കൊട്ടിയം ഫാക്ടറിയില്‍ പുരോഗമിക്കുന്ന നിര്‍മ്മാണ നവീകരണ പ്രവര്‍ത്തികള്‍ സന്ദര്‍ശിച്ച കശുവണ്ടി വ്യവസായ മന്ത്രി ജെ.മേഴ്‌സിക്കുട്ടിഅമ്മ കാഷ്യൂ സോഡ യൂണിറ്റും സന്ദര്‍ശിച്ചു.ഉഷ്ണകാലത്ത് 10 രൂപാ നിരക്കില്‍ കശുമാങ്ങയില്‍ നിന്നുള്ള സോഡ ഉത്പ്പാദിപ്പിച്ച് വിതരണം ചെയ്യുന്നത് ജനങ്ങള്‍ക്ക് വളരെ ഉപകാര പ്രദമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.കൊട്ടിയം ഫാക്ടറിയില്‍ പുതുതായി നിര്‍മ്മിച്ച ക്രച്ച് ഷെഡ്,ഡൈനിംഗ് ഹാള്‍,ഫില്ലിംഗ് പായ്ക്കിംഗ് സെന്റര്‍,കശുമാവ് നഴ്‌സറി,ജൈവപച്ചക്കറി കൃഷി എന്നിവയും മന്ത്രി സന്ദര്‍ശിച്ചു.ചെയര്‍മാന്‍ എസ്.ജയമോഹന്‍,മാനേജിംഗ് ഡയറക്ടര്‍ രാജേഷ് രാമകൃഷ്ണന്‍,മെറ്റീരിയല്‍സ് മാനേജര്‍,കെ.സുനില്‍ ജോണ്‍,അസി.പേഴ്‌സണല്‍ മാനേജര്‍ എ.ഗോപകുമാര്‍ എന്നിവരും ഒപ്പം ഉണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here