ഭദ്രന്‍ വരുന്നു ജൂതനുമായി;സൗബിന്‍ നായകന്‍

0
8

മലയാളം കണ്ട മികച്ച സംവിധായകരില്‍ മുന്‍പന്തിയിലുള്ള സംവിധായകന്‍ ഭദ്രന്‍ നീണ്ട ഒരു ഇടവേളയ്ക്കു ശേഷം വീണ്ടുമെത്തുന്നു. ജൂതന്‍ എന്നാണ് ചിത്രത്തിന്റെ പേര് . സൗബിനാണ് നായകന്‍. നിഷ്‌കളങ്കവും പക്ഷേ ബുദ്ധിവൈഭവവും ഉള്ള ജൂത കഥാപാത്രമായാണ് സൗബിന്‍ എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

ഒരു നിഗൂഢമായ ഫാമിലി ത്രില്ലര്‍ ഹിസ്റ്റോറിക്കല്‍ കഥ പറയുന്ന ചിത്രത്തിലെ നായക കഥാപാത്രം സൗബിന് മാത്രമാണ് ചെയ്യാന്‍ കഴിയുകയെന്ന് സംവിധായകന്‍ ഭദ്രന്‍ പറഞ്ഞു. ലോകനാഥന്‍ ശ്രീനിവാസനാണ് ഛായാഗ്രഹകന്‍. സുഷിന്‍ ശ്യാം ആണ് മ്യൂസിക് ഡയറക്ടര്‍, ഡഗ്ലസ് ആണ് ആര്‍ട്ട് ഡയറക്ടര്‍.

സൗബിനും ജോജു ജോര്‍ജും ഇന്ദ്രന്‍സും ജോയിമാത്യുവും റിമ കല്ലിങ്കലുമടക്കം നിരവധി താരങ്ങളാണ് കഥാപാത്രങ്ങളായി ചിത്രത്തില്‍ അണിനിരക്കുന്നത്. റൂബി ഫിലിംസിന്റെ ബാനറില്‍ തോമസ് ജോസഫ് പട്ടത്താനം,ജയന്ത് മാമന്‍ ,എസ് സുരേഷ് ബാബു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത് .

LEAVE A REPLY

Please enter your comment!
Please enter your name here