കട്ടപ്പന കെഎസ്ആര്‍ടിസി ഡിപ്പോ പുനര്‍നിര്‍മാണം തുടങ്ങി

0
6

കട്ടപ്പന : ഉരുള്‍പൊട്ടലില്‍ പൂര്‍ണമായി നശിച്ച വെള്ളയാംകുടിക്കു സമീപമുള്ള കെഎസ്ആര്‍ടിസി ഡിപ്പോ പൂര്‍വ സ്ഥിതിയിലാക്കാനുള്ള ശ്രമങ്ങള്‍ക്കു തുടക്കം. എംപിയുടെയും എംഎല്‍എയുടെയും ഫണ്ടുകളില്‍ നിന്ന് അനുവദിച്ച 25 ലക്ഷം രൂപ വീതം ഉപയോഗിച്ച് കാത്തിരിപ്പുകേന്ദ്രവും വര്‍ക്ഷോപ്പും ഗ്രൗണ്ട് കോണ്‍ക്രീറ്റിങുമാണ് ഇപ്പോള്‍ നടക്കുന്നത്. എംഎല്‍എ ഫണ്ടില്‍ നിന്നു 55 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളതെങ്കിലും 25 ലക്ഷത്തിനുള്ള ഭരണാനുമതിയാണ് നിലവില്‍ ലഭിച്ചിട്ടുള്ളത്.
പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് 25 ലക്ഷം കൂടി അനുവദിച്ചിട്ടുണ്ടെങ്കിലും ഭരണാനുമതി ആയിട്ടില്ല. സുരക്ഷാഭിത്തിയും ഓഫിസ് സമുച്ചയവും അടക്കം നിര്‍മിക്കാനായി 5 കോടി രൂപയുടെ പദ്ധതി തയാറാക്കി സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുണ്ട്.
ഇതിന് അനുമതി ലഭിച്ചാല്‍ ഡിപ്പോയുടെ ദുരവസ്ഥയ്ക്കു പരിഹാരം കാണാനാകും. കട്ടപ്പനയില്‍ നിന്നു പാലക്കാട്, എറണാകുളം, ഷോളയൂര്‍ എന്നിവിടങ്ങളിലേക്കു പുതിയ സര്‍വീസുകള്‍ നടത്താന്‍ അനുമതി ലഭിച്ചിരുന്നെങ്കിലും ജീവനക്കാരുടെ കുറവുമൂലം ആരംഭിക്കാന്‍ സാധിച്ചിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here