തെരഞ്ഞെടുപ്പ് ഗോദായിലേക്ക് മെഗാഫോണ്‍ തിരിച്ചെത്തുന്നു

0
28
എം.പി സമീര്‍ മെഗാഫോണ്‍ നിര്‍മാണത്തില്‍

തലശ്ശേരി: പഴമയുടെ പ്രതീകമായ മെഗാ ഫോണിന് പുതുമയോടെ തിരഞ്ഞെടുപ്പ് ഗോദയില്‍ അവതരിപ്പിക്കുകയാണ് ഒരുകാലത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അവിഭാജ്യഘടകമായിരുന്നു മെഗാഫോണ്‍ ഉടന്‍ തിരിച്ചെത്തുകയാണ് ഓരോ ബൂത്തിലും ഓരോ മെഗാഫോണ്‍ എങ്കിലും ഉണ്ടായ കാലമുണ്ടായിരുന്നു മൈക്ക് സെറ്റ് എത്തുകയും ശബ്ദസംവിധാനം ഹൈടെക് ആവുകയും ചെയ്തതോടെ മെഗാ ഫോണുകള്‍ തെരഞ്ഞെടുപ്പ് രംഗം വിട്ടു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ പിന്നെ ടിന്‍ മേക്കര്‍മാരെ തേടി രാഷ്ട്രീയ പാര്‍ട്ടിക്കാരുടെ തിരക്കായിരുന്നു അന്ന് വെളിച്ചെണ്ണട്ടിന്നുകളാണ് അന്ന് മെഗാ ഫോണ്‍ നിര്‍മ്മാണത്തിന് ഉപയോഗിച്ചിരുന്നത്.14 ഇഞ്ച് നീളത്തിലും 12 ഇഞ്ച് വീതിയിലും 18 ഇഞ്ച് നീളത്തിലും 20 ഇഞ്ച് വീതിയിലും ടിന്‍ മുറിച്ച് നാളം പോലെയാണ് മെഗാ ഫോണ്‍ നിര്‍മ്മാണം. കൂത്തുപറമ്പ് , മട്ടന്നൂര്‍ ,അഞ്ചരക്കണ്ടി എന്നിവിടങ്ങളില്‍ നിന്നാണ് മെഗാ ഫോണിന് ഓര്‍ഡര്‍ ലഭിച്ചതെന്ന് തലശ്ശേരി പഴയ ബസ്സ്സ്റ്റാന്റില്‍ സാജിദ ഇന്റസ്ട്രീസ് എന്ന കട നടത്തുന്ന എം.പി സമീര്‍ പറഞ്ഞു. മട്ടന്നൂരിലേക്ക് പത്തെണ്ണമാണ് ആദ്യം കൊണ്ട് പോയത് സിങ്ക് ഷീറ്റ് മുറിച്ചാണ് ഇപ്പോള്‍ നിര്‍മ്മാണം.

 

LEAVE A REPLY

Please enter your comment!
Please enter your name here