യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.ജെ. ജോസഫിനെ സന്ദര്‍ശിച്ചു

0
5
യുഡിഎഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസ്,പി.െജ. ജോസഫ് എംഎല്‍എയെ സന്ദര്‍ശിക്കുന്നു

തൊടുപുഴ : ഇടുക്കി ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസ്, കേരള കോണ്‍ഗ്രസ് (എം) വര്‍ക്കിങ് ചെയര്‍മാന്‍ പി.െജ. ജോസഫ് എംഎല്‍എയെ പുറപ്പുഴയിലെ വീട്ടില്‍ സന്ദര്‍ശിച്ചു.ഡീനിന്റെ വിജയത്തിനായി യുഡിഎഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്ന് 45 മിനിറ്റോളം നീണ്ട ചര്‍ച്ചകള്‍ക്കു ശേഷം ജോസഫ് പറഞ്ഞു.അഞ്ചു വര്‍ഷമായി മണ്ഡലത്തിലെ എല്ലാ വിഷയങ്ങളിലും ഡീന്‍ സജീവമായി ഇടപെടുന്നു. ജയിക്കാന്‍ കഴിയുമെന്ന് ആത്മവിശ്വാസമുണ്ടെന്നും ജോസഫ് പറഞ്ഞു. മുന്നണിയുടെ തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ പി.ജെ. ജോസഫ് എംഎല്‍എ നയിക്കുമെന്നു ഡീന്‍ കുര്യാക്കോസ് പറഞ്ഞു.ഇത്തവണ സര്‍ക്കാരിന് എതിരായ ജനവിധിയുണ്ടാകും. തിരഞ്ഞെടുപ്പു പ്രചാരണം തുടങ്ങാന്‍ വൈകിയിട്ടില്ല. പ്രചാരണം അടുക്കും ചിട്ടയുമായി നടത്തുമെന്നും ഡീന്‍ പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here