എന്തൊക്കെയാടോ ഞാന്‍ മറക്കേണ്ടത്.. വീണ്ടും താരമായി അഞ്ഞൂറാന്‍

0
607

കോട്ടയം: ‘എന്തൊക്കെയാ േടാ ഞാന്‍ മറക്കേണ്ടത്… പറയടോ വക്കീലേ….’ മല യാളത്തിലെ എക്കാലത്തെ യും ഹിറ്റ് ചിത്രമായ ഗോഡ് ഫാദറിലെ സൂപ്പര്‍ ഹിറ്റ് ഡയ ലോഗാണിത്. മൂന്ന് പതിറ്റാണ്ടു കള്‍ക്ക് ശേഷം ഈ ഡയലോ ഗും, അഞ്ഞൂറാനെന്ന കഥാ പാത്രവും വീ ണ്ടും സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറുകയാണ്.
ലോക് സഭാ തെരഞ്ഞെടു പ്പിനോടനുബന്ധിച്ചാണ് മല യാളികളെ ഏറെ ചിരിപ്പിച്ച ഗോഡ് ഫാദറിന്റെയും മുഖ്യ കഥാപാത്രമായ അഞ്ഞൂറാ ന്റെയും പുനര്‍ജന്മം. തെര ഞ്ഞെടുപ്പ് പ്രചാരണം സജീ വമായതോടെ മുഖ്യ പ്രചര ണവേദിയായി മാറിയിരിക്കുക യാണ് ഇന്ന് നവ മാധ്യമങ്ങള്‍. തങ്ങളുടെ സ്ഥാനാര്‍ത്ഥിയുടെ പുകഴ്ത്തിയും, എതിര്‍ സ്ഥാ നാര്‍ത്ഥി പരിഹരിച്ചും, അവ രുടെ കുറ്റങ്ങളും കുറവുകളും ചൂണ്ടിക്കാട്ടിയും രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തിയ തോടെയാണ് നവമാധ്യമങ്ങ ളില്‍ അഞ്ഞൂറാനും ഗോഡ് ഫാദറും താരമായത്.
അഞ്ഞൂറാന്റെ ചിത്രത്തോ ടൊപ്പം ‘എന്തൊക്കെയാടോ ഞാന്‍ മറക്കേണ്ടതെന്ന’ തല ക്കെട്ടോടെ ആദ്യം പ്രത്യക്ഷ പ്പെട്ട പോസ്റ്റ് ബി.ജെ.പി അനുകൂലികളുടെതായിരുന്നു. ശബരിമലയില്‍ സ്ത്രീകളെ കയറ്റിയതും ബാറുകള്‍ തുറ ന്നതും, ഡാമുകള്‍ തുറന്ന് വിട്ട് പ്രളയമുണ്ടാക്കിയതും.. എന്നു തുടങ്ങി പല ചോദ്യങ്ങളാണ് അഞ്ഞൂറാന്റേതായി സോഷ്യ ല്‍ മീഡിയയില്‍ നിറഞ്ഞത്. സംഭവം വൈറലായതോടെ യാണ് ഇതേ നാണയത്തില്‍ തന്നെ മറുപടി കൊടുക്കാന്‍ ഇടതുപക്ഷം നിര്‍ബന്ധിത രായത്. അതോടെ അഞ്ഞൂറാ ന്റെ ചോദ്യം മാറി, സന്നിധാന ത്തെത്തിയ വൃദ്ധമാതാവിനെ തേങ്ങയെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചത് മറക്കണോ, നോട്ട് നിരോധനം മറക്കണോ എന്നു തുടങ്ങുന്നു ഇടതുപക്ഷത്തെ അഞ്ഞൂറാന്റെ ചോദ്യം.
ഇരുവരുടെയും വാക് പോര് കണ്ട് ഇടയ്ക്ക് കയറിയ വലതുപക്ഷത്തെ അഞ്ഞൂറാ നും ചോദ്യങ്ങളേറെയുണ്ട്. രാഷ്ട്രീയ കൊലപാതകങ്ങള്‍ മുതല്‍ ശബരിമല രാഷ്ട്രീയം വരെ ഒരോന്നും ഊന്നി ഊ ന്നിയാണ് വലതുപക്ഷത്തെ ത്തിയ അഞ്ഞൂറാന്റെ ചോ ദ്യാവലി.
ആനപ്പാറേല്‍ അച്ചമ്മ, രാമഭദ്രന്‍, ബലരാമന്‍, പ്രേമ ചന്ദ്രന്‍ തുടങ്ങി ഗോഡ് ഫാദ റിലെ പ്രധാന കഥാപാത്രങ്ങ ളെല്ലാം തന്നെ സോഷ്യല്‍ മീഡിയയിലെ തെരഞ്ഞെടു പ്പ് രാഷ്ട്രീയത്തില്‍ ഇടംപിടി ച്ചിട്ടുണ്ട്.
1991 നവംബര്‍ 15ന് സിദ്ധി ഖ്ലാല്‍ കൂട്ടുകെട്ടില്‍ പുറ ത്തിറങ്ങിയ ചിത്രമാണ് ഗോ ഡ് ഫാദര്‍. എന്‍.എന്‍. പിള്ള യാണ് അഞ്ഞൂറാനായി സി നിമയിലെത്തിയത്. കുടുംബ സദസുകളെ ഏറെ ചിന്തി പ്പിക്കുകയും, ചിരിപ്പിക്കുക യും ചെയ്ത ഗോഡ് ഫാദര്‍ മികച്ച വിജയവുമായിരുന്നു. രാഷ്ട്രീയത്തിനപ്പുറം നര്‍മ്മ ത്തില്‍ ചാലിച്ച ഇത്തരം പോസ്റ്റുകള്‍ ആവേശത്തോ ടെയാണ് പ്രവര്‍ത്തകരും അനുഭാവികളും ഷെയര്‍ ചെയ്യുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെയും,നിരീക്ഷക സംഘത്തിന്റെയും കര്‍ശന നിര്‍ദ്ദേശമുള്ളതിനാല്‍ മത വികാരം വൃണപ്പെടുത്തുന്ന തോ, വ്യക്തിഹത്യ ചെയ്യു ന്നതോ ആയ പോസ്റ്റുകള്‍ ഇക്കുറി.സോഷ്യല്‍.മീഡിയയി ല്‍ ഇല്ലെന്ന് തന്നെ പറയാം.

LEAVE A REPLY

Please enter your comment!
Please enter your name here