വിദ്യാലയങ്ങള്‍ക്ക് അവധി: കായികരംഗം സജീവമായി

0
22

കാഞ്ഞിരപ്പള്ളി: പരീക്ഷ കഴിഞ്ഞ് മധ്യവേനലവധിക്ക് സ്‌കൂളുകളും കോളേജുകളും അടച്ചതോടെ നഗരങ്ങളിലും ഗ്രാമങ്ങളിലുമെല്ലാം വോളീബോള്‍ അടക്കമുള്ള കായികരംഗം സജീവമായി.
മധ്യവേനല്‍ അവധിക്കാ ലം മുന്നില്‍ കണ്ട് കുട്ടികള്‍ ക്കായ് വിവിധ സംഘടനക ളുടെ വകയായി വോളിബോ ള്‍, ഫുട്‌ബോള്‍, ഷട്ടില്‍, വിഭാഗങ്ങളില്‍ കോച്ചിംഗ് ക്യാമ്പുകള്‍ സംഘടിപ്പിച്ചിട്ടു ണ്ട്.
പണ്ടു കാലങ്ങളില്‍ അവ ധിക്കാലം അമ്മ വീട്ടിലും അച്ഛന്റെ വീട്ടിലും ഇതര വീട്ടുകളിലും കൂടുതലായി ചെലവഴിച്ചിരുന്നു. എന്നാല്‍ ഇപ്പോഴത്തെ ന്യൂ ജനറേഷന്‍ വിദ്യാര്‍ത്ഥികളാകട്ടെ മൊ ബൈല്‍ ഫോണ്‍, ഇന്റ്റര്‍ നെറ്റ്, കംപ്യൂട്ടര്‍ എന്നിവ യുമായി സഹവസിക്കുവാനാ ണ് താല്‍പര്യം കാട്ടുന്നത്.
അവധിക്കാല സീസണില്‍ വിറ്റഴിക്കുവാന്‍ പുതിയ യിനം സൈക്കിളുകളുമായി സൈ ക്കിള്‍ ഷോപ്പ് ഉടമകള്‍ ആനു കൂല്യ പ്രഖ്യാപനങ്ങ ളുമായി രംഗത്തു വന്നു കഴി ഞ്ഞു. പലയിടങ്ങളിലും വോ ളിബോള്‍-ഫുട്‌ബോള്‍ കോര്‍ ട്ടുകള്‍ രൂപപ്പെട്ടു കഴിഞ്ഞു. മധ്യവേനല്‍ അവധി ആരം ഭിക്കുന്നതോടെ സൈക്കിളില്‍ നിന്നും മരങ്ങളില്‍ നിന്നും മറ്റും വീണ് ഒട്ടേറെ വിദ്യാര്‍ ത്ഥികളെ ഓര്‍ത്തോ വിഭാഗം ഡോക്ടര്‍മാരുടെ അടുത്ത് എത്തുക പതിവു കാഴ്ചയാ ണ്. ഇക്കുറി വേനല്‍ രൂക്ഷമാ യതോടെ കുട്ടികള്‍ക്ക് വേണ്ട രീതിയില്‍ നീന്തി കുളിക്കു വാന്‍ സൗകര്യമില്ലാത്ത സ്ഥി തിയുണ്ട്. മാത്രമല്ല പകല്‍ സമയത്ത് കളിക്കളങ്ങളില്‍ അധികസമയം ചിലവഴിക്കാനാകുന്നുമില്ല.

 

LEAVE A REPLY

Please enter your comment!
Please enter your name here