സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന്; തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി ചര്‍ച്ച ചെയ്യും

0
18

ന്യൂഡല്‍ഹി : ലോക്സഭ തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ചേരും. കേരളത്തിലെ അടക്കം തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി യോഗത്തില്‍ ചര്‍ച്ചയാകും. ബംഗാളിലെ വോട്ടുചോര്‍ച്ചയും യോഗം വിലയിരുത്തും. കേരളത്തില്‍ തിരിച്ചടിയില്‍ ശബരിമലയും വിഷയമായോ എന്ന് പൊളിറ്റ് ബ്യൂറോ പരിശോധിക്കും.

കേരളത്തില്‍ നിന്നുള്ള ഒരു സീറ്റും തമിഴ്നാട്ടില്‍ നിന്നുള്ള രണ്ട് സീറ്റും അടക്കം ആകെ മൂന്ന് സീറ്റ് മാത്രമാണ് സിപിഎമ്മിന് ലഭിച്ചത്.
പശ്ചിമ ബംഗാളില്‍ സീറ്റുകളൊന്നും ലഭിച്ചില്ലെന്ന് മാത്രമല്ല, സിറ്റിങ്ങ് സീറ്റുകളിലടക്കം പാര്‍ട്ടി കോണ്‍ഗ്രസ്സിനും പിന്നിലായി നാലാമതായിരുന്നു. ത്രിപുരയിലെ രണ്ട് സീറ്റുകളും പരാജയപ്പെട്ടു. കേരളത്തില്‍ വിജയം ഉറപ്പിച്ചിരുന്ന പാലക്കാട്, ആറ്റിങ്ങല്‍, ആലത്തൂര്‍ മണ്ഡങ്ങളിലും വടകരയില്‍ പി ജയരാജന്റെ തോല്‍വിയും സിപിഎമ്മിന് കനത്ത തിരിച്ചടിയായിരുന്നു. കേരളത്തില്‍ സിപിഎമ്മിന് ഒരു സീറ്റ് മാത്രം കിട്ടിയ സാഹചര്യവും പശ്ചിമബംഗാളില്‍ പാര്‍ട്ടി വോട്ടുകള്‍ ഏതാണ്ട് പൂര്‍ണമായി തന്നെ ചോര്‍ന്നുപോയതും യോഗം വിശദമായി ചര്‍ച്ച ചെയ്യും.

മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, കേരളത്തില്‍ നിന്നുള്ള പി ബി അംഗം എംഎ ബേബി എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിച്ച തെരഞ്ഞെടുപ്പ് നയം പാര്‍ട്ടി പരിശോധിക്കും. ജൂണ്‍ ആദ്യവാരത്തില്‍ സിപിഎം കേന്ദ്ര കമ്മിറ്റി യോഗവും ചേരുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here