തിരുവനന്തപുരം: സാന്ത്വനം സീരിയലിന്റെ സംവിധായകൻ ആദിത്യൻ (47) അന്തരിച്ചു. ഹൃദയാഘാതത്തെതുടർന്ന്തിരുവനന്തപുരത്തായിരുന്നു അന്ത്യം. ഇന്നലെ ഷൂട്ടിംഗ് കഴിഞ്ഞ് വീട്ടിലെത്തിയ ആദിത്യനെ കഠിനമായ നെഞ്ചുവേദനയെത്തുടർന്ന് രാത്രി രണ്ടുമണിയോടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം. കൊല്ലം അഞ്ചൽ സ്വദേശിയായ ആദിത്യൻ പേയാടിന് സമീപം വിട്ടിയത്ത് വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു.പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ഭാരത് ഭവനിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് സ്വദേശമായ കൊല്ലത്തേക്ക് കൊണ്ടുപോകും.

സാന്ത്വനത്തിന് പുറമേ  വാനമ്പാടി, ആകാശദൂത് തുടങ്ങിയ ഹിറ്റ് സീരിയലുകളുടെയും സംവിധാനം നിർവഹിച്ചിട്ടുണ്ട്. റേറ്റിംഗിലും ഏറെ മുന്നിലായിരുന്നു അദ്ദേഹത്തിന്റെ സീരിയലുകൾ. സിനിമ സംവിധാനം ചെയ്യാനുള ആലോചനകൾക്കിടെയാണ് ആദിത്യനെ മരണം തട്ടിയെടുത്തത്..സിനിമാ- ടെലിവിഷൻ രംഗത്തെ പ്രമുഖരടക്കം ആദിത്യന്റെ ആകസ്മിക വേർപാടിന്റെ ഞെട്ടലിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here