ആയിരങ്ങളുടെ കുടിവെള്ള ആശ്രയം; മാലിന്യകലവറയായി കുറ്റ്യാടി പുഴ

0
30

കുറ്റ്യാടി: നാദാപുരം, കുറ്റ്യാടി, മേഖലയിലെ ആയിരക്കണക്കിനാളുകള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന കുറ്റ്യാടി പുഴ മലിനപെടുകയാണ്.തുടര്‍ച്ചയായി ഒഴുകി എത്തുന്ന മലിനജലവും പുഴയോരങ്ങളിലും പുഴയിലും വന്നു ചേര്‍ന്ന് അഴുകി അലിയുന്ന വസ്തുകളുടേയും മാലിന്യകലവറയായി മാറിയിരിക്കുകയാണ് കുറ്റ്യാടി, മരുതോങ്കര റോഡിലെ ചെറുപുഴ പാലത്തിന്റെ പരിസര ഭാഗങ്ങളില്‍ അവശിഷ്ട വസ്തുക്കള്‍ പ്ലാസ്റ്റിക്ക് സഞ്ചികളില്‍ കെട്ടിവലിച്ചെറിഞ്ഞിരിക്കുന്നത് കാണാം, മാലിന്യ വസ്തുകള്‍ അഴുകി പകര്‍ച്ചവ്യാധികള്‍ പരത്തുന്ന ജീവികളും രോഗാണുകളും വളരുകയാണ്.

ഓവ് ചാലുകള്‍ വഴി ഒഴുകി എത്തുന്ന മലിനജലം പുഴയിലേക്ക് സൗകര്യത്തോടെ പതിക്കുന്നതും കാണാം. മാലിന്യം കലര്‍ന്ന പുഴവെള്ളം ഒഴുകി എത്തുന്നത് കുറ്യാടിയിലും പരിസരങ്ങളിലുമായി ആയിരക്കണക്കിനാളുകള്‍ക്ക് കുടിവെള്ളം പമ്പുചെയ്യുന്ന കിണറിനരികിലാണ്. പുഴയോരങ്ങളിലെ മറ്റ് ചില ഭാഗങ്ങളില്‍ വലിച്ചെറിയപെട്ട പ്ലാസ്റ്റിക്ക് അവശിഷ്ടമാലിന്യങ്ങള്‍ക്ക് തീകൊളുത്തി വിഷപുഴ അന്തരീക്ഷത്തെ മലിനപെടുത്തുകയാണ്. കത്തിയമര്‍ന്ന ചാരം മഴ പെയ്തിറങ്ങി പുഴയിലേക്ക് ഒഴുകിയെത്തുന്നു.

പുഴയോരപാതയില്‍ കൂടി കാല്‍നടയാത്രയ്ക്കാര്‍ മൂക്ക് പൊത്തിയാണ് ് നടന്നു പോകുന്നത് അഴുകിയ മാലിന്യ വസ്തുക്കളില്‍ നിന്നും പ്രദേശമാകെ അത്രയേറെ ദുര്‍ഗന്ധം പടരുകയാണ്. പുഴയിലെ വെള്ളം നന്നേ താഴ്ച്ചയിലെത്തിയിരിക്കയാണെങ്കിലും പുഴയില്‍ എത്തിചേരുന്ന മാലിന്യ വസ്തുക്കളുടെ അളവ് കൂടുകയാണ്. ബന്ധപെട്ട അധികാരികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ശക്തമായ നിരീക്ഷണവും തുടര്‍ നടപടികളും കൈ കൊണ്ടില്ലെങ്കില്‍ ജനങ്ങളുടെ ആശങ്കാജനകമായഭാവിയെ കാണേണ്ടി വന്നേക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here