വടയം കക്കട്ടില്‍ പീടിക റോഡിലെ യാത്ര ദുരിതമാവുന്നു

0
6

കുറ്റ്യാടി : കുറ്റ്യാടി പഞ്ചായത്തിലെ ഏറ്റവും പഴക്കം ചെന്നതും കാവില്‍- തീക്കുനി റോഡിനെയും മൊകേരി – പൊയില്‍ മുക്ക് റോഡിനെയും പരസ്പരം ബന്ധിപ്പിക്കുകയും ചെയ്യുന്ന വടയം – കക്കട്ടില്‍ പീടിക റോഡ് തകര്‍ന്ന് തോടായിട്ടും അധികൃതര്‍ക്ക് മൗനം. കാല്‍നടയാത്ര പോലും ദുഷ്‌ക്കരമായ പ്രസ്തുത റോഡില്‍ വാഹനഗതാഗതവും ദുഷ്‌ക്കരം തന്നെ.ഏകദേശം 400 മീറ്റര്‍ നീളമുള്ള റോഡ് അഞ്ച് വര്‍ഷം മുമ്പ് വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈന്‍ പോയതിന് ശേഷം റീ ടാര്‍ ചെയ്ത തായിരുന്നു.എന്നാല്‍ കഴിഞ്ഞ ശക്തമായ കാലവര്‍എന്നാല്‍ കഴിഞ്ഞ ശക്തമായ കാലവര്‍ഷത്തില്‍ റോഡിന്റെ 350 മീറ്റര്‍ ഭാഗം സോളിംഗ് ഇളകിയും കുത്തൊഴുക്കിലും പെട്ട് ഒഴുകി പോയിരിക്കുകയാണ് .

റോഡിന്റെ പല ഭാഗങ്ങളിലും കുഴികള്‍ രൂപപ്പെട്ടതോടെ സ്‌കൂള്‍ കുട്ടികള്‍ക്കും മറ്റ് യാത്രക്കാരും വളരെ അധികം പ്രയാസമാണനുഭവിക്കുന്നത് .റോഡിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ പഞ്ചായത്തിനും എം.എല്‍.എ.അടക്കമുള്ള ജനപ്രതിനിധികള്‍ക്കും നിവേദനം നല്‍കിയിരിക്കയാണ്. റോഡ് മുഴുവന്‍ കോണ്‍ക്രീറ്റ് നടത്തി പുനര്‍ നിര്‍മ്മാണം നടത്തിയാല്‍ മാത്രമെ റോഡ് നിലനില്‍ക്കുകയുള്ളു എന്നും അതിനാവശ്യമായ ഫണ്ട് പഞ്ചായത്ത് ഭരണസമിതി വകയിരുത്തി റോഡ് നവീകരണം നടത്തണമെന്നും കക്കട്ടില്‍ പീടികയില്‍ നടന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകയോഗം ആവശ്യപ്പെട്ടു.

ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പി.കെ.സുരേഷ് ഉദ്ഘാടനം ചെയ്തു.സി.സി.ഹാരിസ് അദ്ധ്യക്ഷത വഹിച്ചു.എസ് .ജെ.സജീവ്കുമാര്‍, മംഗലശ്ശേരി ബാലകൃഷ്ണന്‍, പി.പി.പവിത്രന്‍, തയ്യില്‍ നാണു, തയ്യില്‍ കുമാരന്‍, കെ.ഷിജീഷ്, വനജ സുകുമാരന്‍, പൂക്കുന്നുമ്മല്‍ ബവീഷ്, കെ.പി.ശശി, കെ.സി.രജീഷ് തുടങ്ങിയവര്‍ സംസാരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here