കക്കൂസ്സ് മാലിന്യം കുളത്തില്‍ തള്ളാനെത്തിയ സംഘവും ടാങ്കര്‍ ലോറിയും പിടിയിലായി

0
6

വെള്ളറട. ആര്യന്‍കോട് കാവല്ലൂര്‍ കുളത്തില്‍ കക്കൂസ് മാലിന്യം നിക്ഷേപിക്കാനെത്തിയ സംഘത്തേ കൈയ്യോടെ പിടികൂടി.
ഇന്നലെ പുലര്‍ച്ചേ 3.30 നാണ് മാലിന്യലോറിയും കടത്തല്‍കാരും കുടുങ്ങിയത്. സംശയം തോന്നാത്തവിധം കാവല്ലൂര്‍ കുളത്തിന്‍ക്കരയില്‍ ലോറി നിറുത്തിയ ശേക്ഷം മാലിന്യം ഒഴുക്കുന്നതിനുള്ള വലിയ ഓസ്സ് കുളത്തില്‍ നിക്ഷേപിച്ചിട്ട് മൂന്നംഗസംഘം ടാങ്കര്‍ ലോറി കഴുകി വൃത്തിയാക്കുകയായിരുന്നു.
പെട്രോളിംഗ് ഡ്യൂട്ടിക്കിടെ എസ്സ് ഐ സൈജുവിന്റെ നേതൃത്ത്വത്തിലുള്ള സംഘമാണ് സംശയ സാഹചര്യത്തില്‍ കണ്ട സംഘത്തേ പിടികൂടിയത്. പോലീസ്സിന് പിടികോടുക്കാതെ ഓടിരക്ഷപ്പെടാനുള്ള ശ്രമം വിജയിച്ചില്ല. വൈത്തിരി താലൂക്കില്‍ കണിയാംപോറ്റ വില്ലേജില്‍ തോട്ടുങ്കല്‍ വീട്ടില്‍ മുസ്തഫ, മണക്കാട് വില്ലേജില്‍ കിള്ളിപ്പാലം വാര്‍ഡില്‍ റ്റി സി 39/1821 ാം നബര്‍ വീട്ടില്‍ നാസ്സര്‍, മണക്കാട് വില്ലേജില്‍ ചാല വാര്‍ഡില്‍ റ്റി സി 39/1638 പണയില്‍ വീട്ടില്‍ ഷൈജുവുമടങ്ങുന്ന സംഘമാണ് പോലീസ്സ് പിടിയിലായത്. എസ് ഐ സൈജു, ജോണ്‍ ജോസ്, ജയകുമാര്‍, സുരേഷ്‌കുമാറ ടങ്ങുന്ന സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here