കോളനി ആക്രമിച്ച ഗുണ്ടാസംഘത്തെ പോലീസ് ഒളിത്താവളം വളഞ്ഞ് പിടിച്ചു

0
8

കഴക്കൂട്ടം: കല്‍പ്പന കോളനി കേന്ദ്രീകരിച്ച് നടന്ന ഗുണ്ടാ ആക്രമണക്കേസുകളിലെ പ്രതികള്‍ കഴക്കൂട്ടം സിഐയുടെയും ഷാഡോ പൊലീസിന്റെയും സംയുക്ത നീക്കത്തിനൊടുവില്‍ പിടിയിലായി. സെന്റ് ആഡ്രൂസ് ഭാഗത്ത് ഒളിത്താവളം വളഞ്ഞ് സിഐയുടെ നേതൃത്വത്തിലുള്ള കഴക്കൂട്ടം പൊലീസും ഷാഡോ പൊലീസും ചേര്‍ന്ന് പിടികൂടി. പ്രതികള്‍ പൊലീസിന് നേര്‍ക്ക് പടക്കം എറിയുകയും വാളും വെട്ടുകത്തികളുമായി ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും സാഹസികമായി അറസ്റ്റ് ചെയ്തു. മേനംകുളം ചിറ്റാറ്റുമുക്കില്‍ കനാല്‍ പുറംപോക്ക് വീട്ടില്‍ കൂമ്പന്‍ സജു എന്ന സജു (29), മേനംകുളം ചിറ്റാറ്റുമുക്കില്‍ മണല്‍ക്കാട്ടുവിളാകം സുനില്‍ഭവനില്‍ സച്ചു എന്ന അപ്പുകുട്ടന്‍ (27), ചിറ്റാറ്റുമുക്കില്‍ കനാല്‍ പുറംപോക്കില്‍ ആറ്റരികത്തു വീട്ടില്‍ മൂക്ക് വെട്ടി അന്‍ഷാദ് എന്ന എലുമ്പന്‍ അന്‍ഷാദ് എന്ന അന്‍ഷാദ് (28), കനാല്‍ പുറംപോക്കില്‍ കാള രാജേഷ് എന്ന രാജേഷ് (29) എന്നിവരെയാണ് കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്ത്.

LEAVE A REPLY

Please enter your comment!
Please enter your name here