വീട് വാകക്കെടുത്തു ചാരായം വാറ്റല്‍; ഒരാള്‍ പിടിയില്‍; വാറ്റുകാരന്‍ ഓടിരക്ഷപ്പെട്ടു

0
71

നെയ്യാറ്റിന്‍കര; നെയ്യാറ്റിന്‍കരയില്‍ കോടയും വാറ്റുപകരണങ്ങളും എക്‌സൈസ് പിടിച്ചെടുത്തു.നെയ്യാറ്റിന്‍കര എക്‌സെസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷിബുവിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം എക്‌സൈസ് ഇന്‍ന്റെലിജന്‍സും നെയ്യാറ്റിന്‍കര ഷാഡോ ടീമും ഒരുമിച്ച് , ബാലരാമപുരം, ഓലത്താന്നി, മണലുവിള, ഭാഗങ്ങളില്‍ നടത്തിയ റെയിഡില്‍ 540 ലിറ്റര്‍ കോടയും 9 ലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളും പിടികൂടി.

ബലരാമപുരം ഭാഗത്ത് ചാരായം വില്പനയ്‌ക്കെത്തിയ തലയില്‍ ഷീജ ഭവനില്‍ 34 വയസുള രാജേഷിനെ 5 ലിറ്റര്‍ ചാരായവുമായി തെരുവില്‍ വച്ച് പിടികൂടി.
മണലുവിള ഐറിന്‍ കോട്ടേജില്‍ ജിഷയുടെയും ദിലീപിന്റെയും വീട് വാടകക്കെടുത്താണ് വാറ്റു കേന്ദ്രം പ്രവര്‍ത്തിപ്പിച്ചിരുന്നത് .ചാരായം വാറ്റിലേര്‍പ്പെട്ടിരുന്ന ആറാലുംമൂട് സ്വദേശി പിച്ചാത്തി എന്ന സന്തോഷ് 35 ഓടി രക്ഷപ്പെട്ടു. വ്യാജചാരായ കച്ചവടത്തെ കുറിച്ച് വിവരം കിട്ടിയ ഇന്റലിജെന്‍സ് ടീം ഒരു മാസത്തിലേറെ നിരീക്ഷണം നടത്തിയാണ് അതിസാഹസികമായി പ്രതിയെ പിടികൂടിയത്.റെയ്ഡില്‍ പ്രിവന്റീവ് ആഫീസര്‍മാരായ ഷാജി, ഷാജു, ഗോപകുമാര്‍, ബിജുകുമാര്‍, സിവില്‍ എക്‌സൈസ് ആ ഫിസര്‍മാരായ വിശാഖ്, രഞജിത്, ബിജു, ഹരിപ്രസാദ്, അരുണ്‍ സൂരജ്, വിഷ്ണു ശ്രീ എന്നിവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here