കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ നടപടിയെടുക്കാന്‍ തലശേരി നഗരസഭ യോഗം

0
25

തലശ്ശേരി: നഗരസഭയിലെ ഒന്നുമുതല്‍ അഞ്ചുവരെ വാര്‍ഡുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ നടപടിയെടുക്കുമെന്ന് ചെയര്‍മാന്‍ സി.കെ രമേശന്‍. വെളിയാഴ്ച നടന്ന നഗരസഭ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വാര്‍ഡുകളിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ മൂന്നാഴ്ചയിലേറെയായി വാര്‍ട്ടര്‍ അതോറിറ്റിയുടെ കുടിവെള്ളം ലഭിക്കാത്തത് സൃഷ്ടിക്കുന്ന പ്രയാസം എം.പി. അരവിന്ദാക്ഷനും അഡ്വ.വി രത്‌നാകരനുമാണ് യോഗത്തില്‍ ചൂണ്ടിക്കാട്ടിയത്.
ഇതിനുള്ള മറുപടിയിലാണ് പ്രശ്‌നം പരിഹരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയതായും ചെയര്‍മാന്‍ അറിയിച്ചു. പൈപ്പ്‌ െലെനില്‍ എവിടെയാണ് തകരാറെന്ന് കണ്ടെത്താന്‍ ഇതുവരെ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിട്ടില്ല.
അതിനാല്‍ വിദഗ്ധരെ കൊണ്ടുവന്ന് പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും ചെയര്‍മാന്‍ വ്യക്തമാക്കി. ഈ പ്രദേശങ്ങളില്‍ കുടിവെള്ള വിതരണം നടത്തുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ 42 കോടി രൂപ ചെലവില്‍ നടപ്പാക്കുന്ന കുടിവെള്ള പദ്ധതിയുടെ നിര്‍മാണം നടക്കുന്നുണ്ട്. ഇത് പ്രാവര്‍ത്തികമാകുന്നതോടെ പ്രദേശത്തുകാരുടെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാന്‍ കഴിയും. പെന്‍ഷന്‍ ലഭിക്കില്ലെന്ന് അര്‍ഹരായ ചിലരെ ഉദ്യോഗസ്ഥര്‍ അറിയിച്ചതായും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. 1200 സ്‌ക്വയര്‍ ഫീറ്റ് വീടു മാനദണ്ഡമാക്കിയതോടെ നഗരസ’യില്‍ രണ്ടായിരത്തോളം പേര്‍ക്ക് പെന്‍ഷന്‍ നിഷേധിക്കപ്പെടുന്നതായി എം.പി. അരവിന്ദാക്ഷന്‍ പറഞ്ഞു.
ഇക്കാര്യം ഉദ്യോഗസ്ഥര്‍ ഫോണിലൂടെ ബന്ധപ്പെട്ടവരെ അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. ആശ്രയ കോളനിയില്‍ താമസിക്കുന്ന ഒരു വിധവക്ക് പെന്‍ഷന്‍ നിഷേധിച്ച കാര്യം സി.കെ. സുമതി ഉന്നയിച്ചു.
ഉദ്യോഗസ്ര്‍ തയാറാക്കുന്ന പെന്‍ഷന്‍ ലിസ്റ്റ് കൗണ്‍സിലര്‍മാര്‍ പരിശോധിച്ച ശേഷമേ അംഗീകരിക്കാവൂടെവന്ന് എം.എ. സുധീഷ് നിര്‍ദേശിച്ചു. തെരുവു വിളക്കുകള്‍ കത്താത്ത പ്രശ്‌നം വാഴയില്‍ വാസുവും എം. സൗജത്ത് ടീച്ചറും ഉന്നയിച്ചു.
പീയര്‍ റോഡില്‍ ഗതാഗതം നിരോധിക്കാനാണ് ടൂറിസം വകുപ്പ് ശ്രമിക്കുന്നതെന്ന് ടി.എം. റുബ്‌സീന പറഞ്ഞു. ശാസ്ത്രീയമായ ഡ്രെയിനേജ് സംവിധാനം നഗരത്തില്‍ ഉണ്ടാക്കണമെന്ന് പി.പി. സാജിദ ടീച്ചര്‍ പറഞ്ഞു.
നഗരസഭയില്‍ ഒരു വികസനവും നടക്കുന്നില്ലെന്ന ടീച്ചറുടെ പരാമര്‍ശം ‘ഭരണപക്ഷ അംഗങ്ങളുടെ എതിര്‍പ്പിനിടയാക്കി. ഏറ്റവും കുടുതല്‍ വികസന പ്രവൃത്തി നടന്നത് ടീച്ചറുടെ വാര്‍ഡിലാണെന്ന് സ്റ്റാന്‍ഡിങ് കമ്മിറ്റി െചയര്‍മാന്‍ െക. വിനയരാജ് അഭിപ്രായപ്പെട്ടു. നഗരസ’ഭക്ക് വിട്ടു കിട്ടിയ സ്ഥാപനങ്ങളില്‍ സോളാര്‍ സംവിധാനം നടപ്പാക്കണശമന്ന് പി.വി. വിജയന്‍ മാസ്റ്റര്‍ ആവശ്യെപ്പട്ടു.
തലശ്ശേരി സ്റ്റേഡിയത്തിന്റെ രണ്ടാംഘട്ട നവീകരണ പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം നവമ്പര്‍ പത്തിനകം നടക്കുമെന്ന് ചെയര്‍മാന്‍ അംഗങ്ങളെ അറിയിച്ചു. അര്‍ഹരായ ഒരാള്‍ക്ക് പോലും സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ലഭിക്കാതിരിക്കില്ലെന്നും ചെയര്‍മാന്‍ അംഗങ്ങള്‍ ഉന്നയിച്ച ആശങ്കക്ക് മറുപടിയായി പറഞ്ഞു. പെന്‍ഷന് സര്‍ക്കാര്‍ ചില മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അതില്‍ 1200സ്‌ക്വയര്‍ ഫീറ്റോ അതിലധികമോ വിസ്തീര്‍ണമുള്ള വീടുള്ളവര്‍ക്ക് പെന്‍ഷന്‍ അനുവദിക്കരുതെന്ന നിബന്ധനയിലാണ് എതിര്‍പ്പുള്ളത്. ഇക്കാര്യം ചെയര്‍മാന്‍മാരുടെ ചേംബര്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തലശ്ശേരി നഗരസ’യില്‍ സര്‍ക്കാറിന്റെ പെന്‍ഷന്‍ നയം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥന്മാര്‍ ശ്രമിക്കുന്നുണ്ടോയെന്ന് സംശയമുണ്ടന്നും അദ്ദേഹം പറഞ്ഞു. അടുത്ത പത്ത് ദിവസത്തിനകം 1300 എല്‍.ഇ.ഡി ലൈറ്റുകള്‍ നഗരസ’യില്‍ സ്ഥാപിക്കും. തലശ്ശേരി-മാഹി ബൈപാസ് നിര്‍മാണ പ്രവൃത്തി കാരണം നഗരസ’യിലെ വിവിധ റോഡുകള്‍ തകര്‍ന്നിട്ടുണ്ട്.
ഇവ നവീകരിക്കാന്‍ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല കണ്ടിക്കലില്‍ നിര്‍മിക്കുന്ന ബസ്സ്റ്റാന്‍ഡിലേക്ക് വാഹനങ്ങള്‍ ബൈപാസില്‍ നിന്ന് വരുന്നത് സംബന്ധിച്ച് സാധ്യത പഠനം നടത്താന്‍ അധികൃതര്‍ തയാറായിട്ടുണ്ടെന്നും ഒരാഴ്ചക്കകം നഗരസ’ ഓഫീസില്‍ പഞ്ചിങ് സംവിധാനം നിലവില്‍ വരുമെന്നും ചെയര്‍മാന്‍ പറഞ്ഞു. ഇ.കെ. ഗോപിനാഥന്‍, കെ.എന്‍. അനീഷ്, ടി. രാഘവന്‍, എം.കെ. വിജയന്‍ മാസ്റ്റര്‍ എന്നിവരും സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here