താഴെചൊവ്വ പാലം ഉദ്ഘാടനം ഇന്ന്

0
54

കണ്ണൂര്‍: കണ്ണൂരിന്റെ ഗതാഗതകുരുക്കിന് പരിഹാരമായി നിര്‍മിച്ച താഴെചൊവ്വ പുതിയപാലം 29ന് നാടിന് സമര്‍പ്പിക്കും. പുതിയ പാലം നടപ്പാത ഉള്‍പ്പെടെ 9.80 മീറ്റര്‍ വീതിയിലുള്ളതാണ്. കണ്ണൂര്‍ ഭാഗത്തേക്ക് 70 മീറ്ററും തലശ്ശേരി ഭാഗത്തേക്ക് 30 മീറ്ററും നീളത്തിലുള്ള അനുബന്ധ റോഡിനായി കോണ്‍ക്രീറ്റ് ബിത്തി നിര്‍മിച്ചു കഴിഞ്ഞു. 3.50 കോടി രൂപ ചെലവില്‍ ഇപ്പോഴത്തെ പാലത്തിന്റെ ഒന്നര മീറ്റര്‍ പടിഞ്ഞാറേക്ക് മാറിയാണ് നിര്‍മാണം നടത്തിയത്. 7.50 മീറ്റര്‍ വീതിയുള്ള റോഡിന്റെ ഒരു വശത്ത് 1.50 മീറ്റര്‍ നടപ്പാതയാണുള്ളത്. ഇന്ന് രാവിലെ 9.30ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ പാലം തുറന്നു നല്‍കം. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും.
പാലം തുറക്കുന്നതോടെ തലശേരി, കൂത്തുപറമ്പ്, കാപ്പാട് ഭാഗത്തേക്കും തിരിച്ച് കണ്ണൂര്‍ നഗരത്തിലേക്കുമുള്ള കുരുക്ക് കുറയും.
1968 ലാണ് താഴെ ചൊവ്വ കാനപ്പുഴക്ക് കുറുകെ ചെറിയ പാലം നിര്‍മ്മിച്ചത്. പിന്നീട് ദേശീയപാതയായി ഉയര്‍ന്നിട്ടും പാലത്തിന്റെ വീതി വര്‍ധിപ്പിക്കാത്തത് കനത്ത ഗതാഗതക്കുരുക്കിനു കാരണമാവുകയായിരുന്നു.
തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 12 ന് പുതിയ പാലത്തിന്റെ നിര്‍മാണ പ്രവൃത്തി ആരംഭിക്കുകയായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here