പന്തളത്ത് ഹോട്ടലുകളില്‍ മിന്നല്‍ പരിശോധന; പഴകിയ ഭക്ഷണം പിടിച്ചെടുത്തു

0
10

പന്തളം: നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ മിന്നല്‍ പരിശോധനയില്‍ പന്തളത്തെ വിവിധ ഹോട്ടലുകളില്‍ നിന്ന് പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ആഹാരസാധനങ്ങള്‍ പിടിച്ചെടുത്തു. പഴകിയ ചോറ്, മീന്‍കറി, പുളിശ്ശേരി, മോര്, കൂട്ടുകറികള്‍, ബീഫ് ഫ്രൈ, ബീഫ് കറി, ചപ്പാത്തി, കിഴങ്ങുകറി, സൊയാബീന്‍ കറി, പഴകിയ എണ്ണ, ഫ്രൈഡ് റൈസ് ,വെജിറ്റബിള്‍ കറികള്‍ എന്നിവയാണ് പിടിച്ചെടുത്തത്.

കഴിഞ്ഞ രണ്ട് മാസത്തിനിടെ മൂന്നാം തവണയാണ് നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തി പഴകിയ ആഹാരസാധനങ്ങളും, നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളും പിടിച്ചെടുക്കുന്നത്. ഹോട്ടലുകളായ ഷൈന്‍സ്, മഹേശ്വരി, ഫുഡ് ആന്‍ഡ് ഫുഡ്, ഹരി, വിനായക, സി എം ഹോസ്പിറ്റല്‍ കാന്റീന്‍, മഹാരാജ എന്നിവിടങ്ങളില്‍ നിന്നാണ് ഭക്ഷ്യയോഗ്യമല്ലാത്തതും ഉപയോഗശൂന്യവുമായ ആഹാരസാധനങ്ങള്‍ പിടിച്ചെടുത്തത്. നഗരസഭ സെക്രട്ടറി എസ് സനിലിന്റെ നിര്‍ദേശപ്രകാരം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആറ്റ്‌ലി പി ജോണ്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കൃഷ്ണകുമാര്‍ എന്നിവരാണ് റെയ്ഡിന് നേതൃത്ത്വം നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here