പികെ ശ്രീനിവാസന്‍

തമിഴ്‌നാട്ടിലെ136 ജയിലുകളില്‍കഴിയുന്ന 10,201 കുറ്റവാളികളില്‍ 5235 പേരുംവിചാരണത്തടവുകാരാണ്. ഇതില്‍ 3599 പേര്‍അഞ്ചുവര്‍ഷം പിന്നിട്ടവരും. കാര്യമായ ക്രിമിനല്‍ പശ്ചാത്തലമൊന്നും ഇല്ലാത്തവരാണ്ഇതില്‍ അധികവും.

പത്ത് കുറ്റവാളികള്‍രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടാന്‍ പാടില്ല എന്നചൊല്ല് ഇന്ത്യന്‍ കോടതിവരാന്തകളില്‍ പാടിപ്പതിഞ്ഞ തമാശയാണ്. ഭരണാധികാരികളുടെ പിടിപ്പുകേടും ദയനീയവും ശുഷ്‌കവുമായ നിയമസഹായപ്രവര്‍ത്തനങ്ങളുംകാരണം പതിനായിരക്കണക്കിനു പാവങ്ങളായ നിരപരാധികളാണ്ഇന്ന് ഇന്ത്യന്‍ ജയിലുകളില്‍കഴിയുന്നത്. ഈ ഭീകരതക്ക്ഏറ്റവുംവലിയഉദാഹരണമാണ് തമിഴ്‌നാട്. സംസ്ഥാനത്തെ 136 ജയിലുകളില്‍കഴിയുന്ന 10,201 കുറ്റവാളികളില്‍ 5235 പേരുംവിചാരണത്തടവുകാരാണ്. ഇതില്‍ 3599 പേര്‍അഞ്ചുവര്‍ഷം പിന്നിട്ടവരും. കാര്യമായ ക്രിമിനല്‍ പശ്ചാത്തലമൊന്നുംഇല്ലാത്തവരാണ് ഇതില്‍ അധികവും. പൊലീസിന്റെ അക്രമവാസനയില്‍,പെറ്റീക്കേസുകളുടെ പേരില്‍അഴികള്‍ക്കുള്ളില്‍ പോയവരാണ് പലരും. വിദ്യാഭ്യാസമോവിവേചനബുദ്ധിയോ ഇല്ലാത്ത ഇത്തരം പാവങ്ങളെഇരുട്ടറയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ സര്‍ക്കാരോഅവര്‍ നിയോഗിച്ച നിയമസഹായപ്പരിഷകളോ ശ്രമിക്കുന്നില്ലഎന്നതാണ്ഏറ്റവുംവലിയദുരന്തം. നിരപരാധികളെതടവറയില്‍ നിന്നു പുറത്തിറക്കാന്‍ സന്നദ്ധസംഘടനകളൊന്നുംരംഗത്തുവരുന്നില്ല.

മദ്രാസ് സെന്‍ട്രല്‍ ജയിലിന്റെ കവാടം

നിയമസഹായത്തിന്റെ ബലഹീനതയുംബോധവല്‍ക്കരണത്തിലെ പളിച്ചകളുംജുഡീഷ്യല്‍സിസ്റ്റത്തിന്റെമെല്ലപ്പോക്കുമാണ്തമിഴകത്തെ ജയിലറകളില്‍ നിരപരാധികള്‍ കുമിഞ്ഞുകൂടാന്‍ കാരണം. വിചാരണയിലൂടെകുറ്റവാളിയെന്നു പ്രഖ്യാപിക്കാതെതന്നെ മാസങ്ങളുംവര്‍ഷങ്ങളുംജയിലില്‍കഴിയേണ്ട അവസ്ഥ. പാവങ്ങളായതിനാല്‍അവര്‍ക്ക്കുടുംബബന്ധങ്ങള്‍ പോലും നഷ്ടമാകുന്നു. 2016 ല്‍ പ്രസിദ്ധീകരിച്ച നാഷണല്‍ക്രൈംറെക്കോഡ്‌സ് ബ്യൂറോയുടെ(എന്‍സിആര്‍ബി) കണക്കുകള്‍ പ്രകാരംതമിഴ്‌നാട്ടിലെജയിലുകളില്‍കഴിയുന്ന10,201 ല്‍ 51 ശതമാനവുംവിചാരണത്തടവുകാരാണ്. (ദേശീയകണക്കു പ്രകാരം67 ശതമാനമാണ്‌വിചാരണത്തടവുകാര്‍. ഇന്ത്യയില്‍ 1401 ജയിലുകളിലായി 419623 തടവുകാരാണുള്ളത്.അതില്‍ 282076 പേര്‍വിചാരണകാത്തുകഴിയുന്നവരാണ്.)
നിയമമനുസരിച്ച്‌വിചാരണത്തടവുകാരനു ജാമ്യംലഭിക്കണമെങ്കില്‍കോടതിയില്‍രണ്ടു പേരുടെജാമ്യം നല്‍കണം. എന്നാല്‍തടവുകാരില്‍അധികവുംമറ്റുസംസ്ഥാനങ്ങളില്‍ നിന്നുള്ളതൊഴിലാളികളുംചില്ലറകച്ചവടക്കാരായതിനാലും ഈ വ്യവസ്ഥകള്‍ പാലിക്കാന്‍ കഴിയാറില്ല. നിയമങ്ങളെക്കുറിച്ചോ ചട്ടങ്ങളെക്കുറിച്ചോ നിശ്ചയമില്ലാത്ത വിചാരണത്തടവുകാര്‍എന്നുംഇരുട്ടറയില്‍ കഴിയാന്‍ വിധിക്കപ്പെടുന്നു. പതിനായിരംരൂപ കൊടുത്താല്‍ജാമ്യം നില്‍ക്കാന്‍ ആളുണ്ടാകും. അതിനായിഒരുലോബിജയിലുകളുടെചുറ്റുവട്ടങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷേ പണമില്ലാത്തതിനാല്‍അവരെലോബികള്‍ ശ്രദ്ധിക്കാറില്ല. കുടുംബക്കാരോ ബന്ധുക്കളോഇല്ലാത്തവരുടെകാര്യംദയനീയമാകുന്നത്ഇത്തരംസന്ദര്‍ഭങ്ങളിലാണ്.
മധുര സെന്‍ട്രല്‍ ജയിലിലെ 1395 തടവുകാരില്‍ 869 പേരുംവിചാരണത്തടവുകാരാണ്. അതില്‍ ഭൂരിഭാഗവുംയാതൊരു നിയമസഹായവുംലഭിക്കാതെഒരുവര്‍ഷത്തിലേറെയായിഅകത്തുകിടക്കുന്നവരുമാണ്.ജില്ലാലീഗല്‍സര്‍വീസ്അഥോറിറ്റി (ഡിഎല്‍എസ്എ) പലര്‍ക്കുംജാമ്യം കൊടുക്കാന്‍ നിര്‍ദ്ദേശിക്കാറുണ്ടെങ്കിലുംവിവിധ കോടതികളില്‍ഫയലുകള്‍കെട്ടിക്കിടക്കുകയാണ്. നിര്‍ദ്ദേശങ്ങള്‍ പലപ്പോഴുംകടലാസ്സുകളില്‍ മാത്രം.പെറ്റിക്കേസുകളില്‍ പെട്ടവരെതുറുങ്കില്‍അടയ്ക്കുന്ന പ്രാകൃതനടപടിസമൂഹത്തില്‍കൂടുതല്‍കുറ്റവാളികളെ സൃഷ്ടിക്കാന്‍ മാത്രമേസഹായിക്കൂഎന്നാണ് നിയമരംഗത്തെ വിദഗ്ദരുടെഅഭിപ്രായം.പെറ്റിക്കേസുകളില്‍ പെട്ടവരെപാര്‍പ്പിക്കുന്നത്ഭീകരകുറ്റവാളികളോടൊപ്പമാണ്. അപ്പോള്‍സ്വാഭാവികമായിഅവരുടെ മാനസിസകനില തകരും.അതോടെഅവര്‍സമൂഹത്തിനു വേണ്ടാത്തവരായിമാറും.പ്രത്യേകിച്ച്‌യുവാക്കളായവിചാരണത്തടവുകാരുടെകാര്യം. പലജയിലുകളിലും ക്രമാതീതമായാണ്തടവുകാരെ പാര്‍പ്പിക്കുന്നത്. ഉദാഹരണംചെന്നൈയിലെ സെന്‍ട്രല്‍ പ്രിസണില്‍ 1250 വിചാരണത്തടവുകാരെ പാര്‍പ്പിക്കാനുള്ളസൗകര്യമാണുള്ളത്. അവിടെ 1710 പേരുണ്ടെന്നാണ്ജയില്‍ അധികൃതര്‍ പറയുന്നത്. ലോക്അദാലത്തുപോലുള്ളമാര്‍ഗ്ഗങ്ങള്‍ വഴികൂടുതല്‍വിചാരണത്തടവുകാരെമോചിപ്പിക്കണമെന്നുംഅതുവഴിജയിലുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ പോരുന്ന തരത്തിലുള്ളഅന്തരീക്ഷംസൃഷ്ടിക്കണമെന്നുമാണ്അധികൃതര്‍

വിചാരണതടവുകാരെ കാണാനെത്തിയവര്‍

പറയുന്നത്.

സംസ്ഥാന ഭരണകൂടങ്ങളുടെ അനാസ്ഥയാണ്ഇത്തരത്തിലുള്ള തകര്‍ച്ചക്ക് കാരണം.2006 നും 2015 നും ഇടയില്‍വിചാരണത്തടവുകാരുടെഎണ്ണം 15 ശതമാനം വര്‍ദ്ധിച്ചൂ എന്നാണ്എന്‍സിആര്‍ബിയുടെ 2016 ലെ റിപ്പോര്‍ട്ട്. നാഷണല്‍ലീഗല്‍സര്‍വീസ്അതോറിറ്റിക്കും (എന്‍എല്‍എസ്എ) ആഭ്യന്തരമന്ത്രികാര്യാലയത്തിനും 2015 ഏപ്രിലില്‍സുപ്രീംകോടതിഒരുഉത്തരവു നല്‍കിയിരുന്നു. ഓരോജില്ലയിലും അണ്ടര്‍ട്രയല്‍റിവ്യൂ കമ്മിറ്റി (യുടിആര്‍സി) രൂപീകരിക്കണമെന്നും നിയമസഹായം നല്‍കണമെന്നുമായിരുന്നു ആ ഉത്തരവ്. എന്നാല്‍കാര്യമായ ചലനങ്ങളൊന്നുംഉണ്ടായില്ല.വിചാരണയില്ലാതെജയിലില്‍കഴിയേണ്ടിവന്നാല്‍ നഷ്ടപരിഹാരത്തിനു അര്‍ഹരാണെന്ന് നിയമം അനുശാസിക്കുന്നു. അറസ്റ്റ്‌ചെയ്തു 90 ദിവസത്തിനകംപ്രോസിക്യൂഷന്‍ ചാര്‍ജ്ജ്ഷീറ്റ് ഫയല്‍ചെയ്തില്ലെങ്കില്‍വിചാരണത്തടവുകാരന്‍ജാമ്യത്തിനു അര്‍ഹനാണ്. എന്നാല്‍ പലപ്പോഴുംഇതൊന്നും നടപ്പിലാകാറില്ല. നിയമക്കുരുക്കുകള്‍തന്നെയാണ് പ്രധാന തടസ്സം.

വിചാരണത്തടവുകാരില്‍ 40 ശതമാനവുംജയിലില്‍ പോകാന്‍അര്‍ഹതയുള്ളവരല്ലെന്നാണ് നിയമരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. ജയിലറകള്‍ മനുഷ്യനെ കൂടുതല്‍ കുറ്റവാളികളാക്കാന്‍ മാത്രമേ ഉപകരിക്കൂ. അത്‌സമൂഹത്തില്‍ദൂരവ്യാപകമായ ഫലങ്ങള്‍സൃഷ്ടിക്കും. ഇക്കാരണങ്ങള്‍കൊണ്ടാണ്അണ്ടര്‍ട്രയല്‍റിവ്യൂ കമ്മിറ്റിവേണമെന്ന്‌സുപ്രീംകോടതി അനുശാസിച്ചത്. വിചാരണത്തടവുകാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആന്ധ്രാപ്രദേശ് പുതിയൊരു പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ചെറിയകുറ്റകൃത്യങ്ങള്‍ചെയ്യുന്നവരെജയിലില്‍അടക്കുന്നതിനു പകരംസാമൂഹ്യസേവന രംഗത്തിറക്കാനുള്ള നീക്കങ്ങളാണ്ആവിഷ്‌ക്കരിക്കുന്നത്. അമേരിക്ക, യുകെ, ശ്രീലങ്ക, സിംബാവേതുടങ്ങിയരാജ്യങ്ങളില്‍ഇത്തരംശിക്ഷയാണ് നല്‍കുന്നതെന്ന്ഇതിനു പദ്ധതിയൊരുക്കിയ സംഘാംങ്ങള്‍അഭിപ്രായപ്പെടുന്നു.
എന്തായാലുംവിചാരണത്തടവുകാരോട്തമിഴ്‌നാട്ടിലെ ഭരണകര്‍ത്താക്കള്‍തികച്ചും നന്ദ്യമായസമീപമനമാണ്‌കൈക്കൊള്ളുന്നത്. ഇവിടത്തെ ജയിലുകളുംവിചാരണത്തടവുകാരുംസമൂഹത്തില്‍ സൃഷ്ടിക്കാന്‍ പോകുന്ന ദുരന്തങ്ങള്‍ ഒരു ഭൂകമ്പമാപിനിക്കുപോലും കണ്ടെത്താന്‍ കഴിയുമോഎന്ന്‌സംശയമാണ്.

മദ്രാസ് സെന്‍ട്രല്‍ ജയിലിന്റെ കവാടം

വിചാരണതടവുകാരെ കാണാനെത്തിയവര്‍

LEAVE A REPLY

Please enter your comment!
Please enter your name here