കല്‍പ്പറ്റ വീണ്ടും പുലിപ്പേടിയില്‍: കൂട്ടിലായ പുലി വീണ്ടുമെത്തിയതില്‍ ദുരൂഹത

0
20

കല്‍പ്പറ്റ: ബൈപ്പാസില്‍ പുലിയും പുലികുട്ടികളും ഓട്ടോറിക്ഷക്ക് മുന്നില്‍ ചാടി. കല്‍പ്പറ്റ ബൈപ്പാസിലൂടെ ഉച്ചക്ക് ശേഷം മൂന്ന് മണിയോടെയാണ് പുലിയും രണ്ട് കുട്ടികളും ഓട്ടോറിക്ഷക്ക് മുന്‍പില്‍ ചാടിയത്. ഡ്രൈവര്‍ പെട്ടെന്ന് വണ്ടി നിര്‍ത്തിയതോടെ മൈലാടി പാറയിലേക്ക് പുലിയും കുട്ടികളും ഓടിക്കയറി.
പകല്‍ സമയങ്ങളില്‍ പോലും പുലി ഇറങ്ങുന്നതിനാല്‍ പ്രദേശവാസികളുടെ ആശങ്ക അകലുന്നില്ല. നഗരത്തിനടുത്ത് പുലിയെയും കുട്ടികളെയും നാട്ടുകാര്‍ കണ്ടതിനെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പ് വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ പെണ്‍പുലി കുടുങ്ങിയിരുന്നു. ഈ പുലിയെ മുത്തങ്ങ ഉള്‍വനത്തില്‍ തുറന്ന് വിട്ടെന്നാണ് വനം വകുപ്പിന്റെ വിശദീകരണം. വീണ്ടും തള്ള പുലി കുട്ടികളോടൊപ്പം പ്രത്യക്ഷപ്പെട്ടത് ദുരൂഹത സൃഷ്ടിച്ചിട്ടുണ്ട്. കൂട്ടിലായ തുറന്ന് വിട്ടതിനെപ്പറ്റി നാട്ടുകാര്‍ക്ക് ചില സംശയങ്ങള്‍ ഉണ്ടായിരുന്നു. ഈ സംശയം ബലപ്പെടുത്തി കഴിഞ്ഞ ദിവസം കല്‍പ്പറ്റ നഗരത്തില്‍ ജഡ്ജിയുടെ വസതിയില്‍ പുലി എത്തിയതായി സൂചനയുണ്ടായിരുന്നു. രണ്ട് ദിവസം മുമ്പ് കല്‍പ്പറ്റ നഗരത്തിനടുത്ത് പുത്തൂര്‍ വയലില്‍ ദിവസങ്ങള്‍ പഴക്കമുള്ള പുലിയുടെ ജഡം കെണിയില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തി. ഈ സംഭവത്തില്‍ കെണിയൊരുക്കിയ രണ്ട് പേരെ വനം വകുപ്പ് അറസ്റ്റ് ചെയ്യുകയും ഇവരെ കോടതി റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here