അതിജീവനപാതയില്‍ കോമളപുരം സ്പിന്നിങ് മില്‍

0
50

ആലപ്പുഴ: ടെക്‌സ്‌റ്റൈല്‍ കോര്‍പറേഷന്റെ കോമളപുരത്തെ സ്പിന്നിങ് ആന്‍ഡ് വീവിങ് മില്‍ വീണ്ടും പ്രവര്‍ത്തനസജ്ജമാക്കി.
സ്പിന്നിങ് മില്ലിന്റെ നവീകരണത്തിനായി 10 കോടി സംസ്ഥാന ബജറ്റില്‍ വകയിരുത്തി. പുതുതായി 392 തൊഴിലാളികളെ നിയമിച്ച് മൂന്ന് ഷിഫ്റ്റായി പ്രവര്‍ത്തനം വ്യാപിപ്പിച്ചു. ഇവരില്‍ 114 പേര്‍ പഴയ മില്ലില്‍ ജോലിചെയ്തിരുന്നവരാണ്. നൂല്‍ ഉണ്ടാക്കുന്ന ജോലിയാണ് ഇപ്പോള്‍ നടക്കുന്നത്.
ഏറ്റവും ആധുനികമായ 18,240 സ്പിന്‍ഡിലുകളും 30 എയര്‍ജറ്റ് ലൂമുകളും അടങ്ങുന്ന സംവിധാനമാണുള്ളത്. അഞ്ചുവര്‍ഷത്തിലേറെ പ്രവര്‍ത്തനരഹിതമായി കിടന്നതിനാല്‍ തുരുമ്പെടുത്ത മെഷീനുകളെല്ലാം മാറ്റി പുതിയത് സ്ഥാപിക്കുന്ന ജോലികളും നടക്കുന്നു.
ഉത്തം ഗ്രൂപ്പിന് കൈമാറിയ കോമളപുരം സ്പിന്നിങ് മില്‍ പ്രവര്‍ത്തനം പ്രതിസന്ധിയിലായപ്പോള്‍ അന്നത്തെ എല്‍ഡിഫ് സര്‍ക്കാര്‍
കമ്പനി ഏറ്റെടുക്കുകകയിരുന്നു. തൊഴിലാളികള്‍ക്ക് നല്‍കേണ്ടിയിരുന്ന ആനുകൂല്യങ്ങള്‍ നല്‍കി ആധുനിക സജ്ജീകരണങ്ങളോടെ ഫാക്ടറി കെട്ടിടം നവീകരിച്ചു. വിദേശത്തുനിന്ന് ഇറക്കുമതിചെയ്ത യന്ത്രങ്ങളും സ്ഥാപിച്ചു. എന്നാല്‍, പിന്നീടുവന്ന യുഡിഎഫ് സര്‍ക്കാരിന്റെ അവഗണനയില്‍ മില്‍ വീണ്ടും അടച്ചുപൂട്ടേണ്ട സ്ഥിതി വരികയായിരുന്നു.
പുതിയ തസ്തികകളില്‍ നിയമനം നടത്താതിരുന്ന കഴിഞ്ഞ സര്‍ക്കാര്‍ ് വൈദ്യുതി കുടിശ്ശികയും തീര്‍പ്പാക്കിയില്ല. കമ്പനി വീണ്ടും അടഞ്ഞു. യന്ത്രങ്ങളെല്ലാം തുരുമ്പെടുത്ത് നശിച്ചു. തുടര്‍ന്ന് അധികാരത്തിലെത്തിയ സര്‍ക്കാര്‍ സ്പിന്നിങ് മില്‍ പ്രവര്‍ത്തനം പുനരാരംഭിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here