തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കടന്നലുകളുടെ കുത്തേറ്റു

0
91
കടന്നല്‍ കുത്തേറ്റ തൊഴിലാളികളെ കുറ്റ്യാടി
ഗവ: ആശുപത്രിയില്‍ എത്തിച്ചപ്പോള്‍

കുറ്റ്യാടി : തൊട്ടില്‍പ്പാലം മൂന്നാംകൈയില്‍ തൊഴിലുറപ്പ് തൊഴിലാളികളായ ആറ് സ്ത്രികള്‍ക്ക് കടന്നല്‍ കുത്തേറ്റു .കാവിലുംപാറ പഞ്ചായത്തിലെ ആശ്വസി ഭാഗത്തെ പുഴയോര പ്രദേശത്ത് ജോലി ചെയ്യുമ്പോഴാണ് തൊട്ടടുത്ത മരത്തിലുണ്ടായിരുന്ന പാത്രകടന്നലുകളുടെ കുത്തേറ്റത് പുഴ മൂലക്കല്‍ മല്ലിക . മാണി ചാത്തോത്ത്, എന്നിവരെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിലും ശോഭന പനയുള്ള പറമ്പത്ത്. ഡെയ്‌സി ആനിയുള്ള പറമ്പത്ത്.ലീല പുഴമൂലക്കല്‍.
ജാനകി നടോല്‍ എന്നിവരെ തൊട്ടില്‍പ്പാലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.ആരുടെയും നില ഗുരതരമല്ലജോലി ചെയ്തിരുന്ന പറമ്പിലെ മരത്തില്‍ പാത്ര കടന്നലിന്റെ കുടുള്ളത് ആരുടേയും ശ്രദ്ധയില്‍ പെട്ടിരുന്നില്ല ജോലിക്കിടയില്‍ മരം ഇളകിയപ്പോള്‍ കടന്നലുകള്‍ കൂട്ടമായി എത്തി അക്രമിക്കുകയായിരുന്നു.ഓടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും പിന്നാലെ എത്തിയ കടന്നലുകള്‍ കുത്തുകയായിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here