ജോസ് കെ മാണിയുടെ തന്ത്രങ്ങളില്‍ അതൃപ്തിയോടെ കോണ്‍ഗ്രസ്; പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധവും രാജിയും

0
14

തിരുവനന്തപുരം: കേരള കോണ്‍ഗ്രസില്‍ നിലവിലുണ്ടായിരിക്കുന്ന പ്രതിസന്ധികള്‍ക്ക് കാരണക്കാരനായി ജോസഫ് വിഭാഗവും കോണ്‍ഗ്രസും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത് ജോസ് കെ മാണിയെ. നിലവില്‍ ഉണ്ടായിരിക്കുന്ന എല്ലാ അന്തര്‍നാടകങ്ങള്‍ക്ക് പിന്നിലും മാണിയുടെ മകനാണെന്നാണ് ജോസഫ് വിഭാഗത്തിന്റെ കണ്ടെത്തല്‍. ജോസ് കെ മാണിയുടെ തന്ത്രങ്ങളാണ് പിജെ ജോസഫിന് സീറ്റ് നിഷേധിക്കുന്നതിലും പിളര്‍പ്പിലേക്കും നയിച്ചതെന്നാണ് കോണ്‍്ഗസ് നേതാക്കള്‍ വിലയിരുത്തന്നത്.

അതിനിടെ കോരള കോണ്‍ഗ്രസിനുള്ളിലും ജോസ് കെ മാണിയുടെ നേതൃത്വത്തിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന കമ്മിറ്റിയംഗം പി മാത്തുണ്ണിയുള്‍പ്പടെ 9 പേര്‍ പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു. പാര്‍ട്ടിയുടെ വൈസ് ചെയര്‍മാന്‍ ജോസ് കെ മാണിയുടെയും കൂട്ടരുടെയും ഏകാധിപത്യ പ്രവര്‍ത്തനത്തിലും പക്വതയില്ലാത്ത രാഷ്ട്രീയ തീരുമാനത്തിലും വര്‍ക്കിങ് ചെയര്‍മാന്‍ പി ജെ ജോസഫിനോട് കാണിച്ച അനീതിയിലും പ്രതിഷേധിച്ച് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വവും സ്ഥാനമാനങ്ങളും രാജിവക്കുന്നതായി മാത്തുണ്ണി അറിയിച്ചു.

തഴക്കര മണ്ഡലം പ്രസിഡന്റ് സി ജിബോയ്, മണ്ഡലം വൈസ് പ്രസിഡന്റ് സി കൃഷ്ണപിള്ള, മാവേലിക്കര നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ജേക്കബ്ബ് ദാനിയേല്‍, തഴക്കര മണ്ഡലം സെക്രട്ടറിമാരായ ജോണ്‍ പി ഈശോ, മാത്യു പി മാമന്‍, സാം മാത്യു, ട്രഷറര്‍ സി ജേക്കബ്ബ്, ദളിത് കോണ്‍ഗ്രസ് (എം) തഴക്കര മണ്ഡലം പ്രസിഡന്റ് എം കെ ഗോപാലന്‍ എന്നിവരാണ് രാജി വച്ച മറ്റു നേതാക്കള്‍.

32 വര്‍ഷകാലമായി പാര്‍ട്ടിയുടെ സജീവ നേതൃത്വമായി നിന്നിരുന്ന തഴക്കര പൈനുംമൂട് കല്ലുവള്ളം വടക്കേവീട്ടില്‍ മാത്തുണ്ണി, തഴക്കര മണ്ഡലം സെക്രട്ടറിയായാണ് നേതൃത്വത്തിലേക്ക് വരുന്നത്. തഴക്കര ഗ്രാമപഞ്ചായത്തിലെ യുഡിഎഫ് ഭരണകാലത്ത് 10 വര്‍ഷം സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷനായിരുന്നു. കഴിഞ്ഞ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു. പന്തളം നിയോജക മണ്ഡലം പ്രസിഡന്റ്, 22 വര്‍ഷം ജില്ലാ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മാനേജിങ് കമ്മിറ്റിയംഗവുംമാവേലിക്കര ഭദ്രാസന പ്രഥമ കൗണ്‍സിലംഗവുമായിരുന്നു. മാത്തുണ്ണിയുടെ നേതൃത്വത്തിലുള്ള നേതാക്കളുടെ കൂട്ട രാജിയില്‍ സംസ്ഥാന നേതൃത്വം അങ്കലാപ്പിലാണ്.

തോമസ് ചാഴിക്കാടനെ കോട്ടയത്ത് സ്ഥാനാര്‍ത്ഥിയാക്കി പ്രഖ്യാപിച്ചതിന് പിന്നാലെ ജോസഫ് വിഭാഗം ഇന്നലെ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഉള്‍പ്പെടെയുള്ള വിവിധ നേതാക്കളെ കണ്ട് കെ.എം. മാണിയെ മെരുക്കിയില്ലെങ്കില്‍ കോട്ടയത്ത് വിവരം അറിയുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.

കോട്ടയത്ത് സീറ്റ് പിടിക്കാനുള്ള അവസാന അനുരഞ്ജന ശ്രമങ്ങളും പൊളിഞ്ഞതോടെ കോട്ടയത്തെ ഐക്യമുന്നണി സ്ഥാനാര്‍ത്ഥി തോറ്റുപോയാല്‍ തന്നെ പഴി പറഞ്ഞേക്കരുതെന്നാണ് ജോസഫ് വിഭാഗം ഇന്നലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്ന അന്ത്യശാസനം. ബിജെപിയെ വീഴ്ത്താന്‍ ഇത്തവണ ഓരോ സീറ്റും നിര്‍ണ്ണായക?മായി വിലയിരുത്തുന്ന കോണ്‍ഗ്രസിന് ജോസഫിന്റെ നീക്കം പാരയായി മാറുകയാണ്. യുഡിഎഫില്‍ തന്നെ മാണിയെ എതിര്‍ക്കുന്ന വിഭാഗത്തിന് ജോസഫ് മികച്ച ആയുധമായി മാറുകയും ചെയ്യും.

2009 ല്‍ 120,599 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിച്ചു കയറിയ ജോസ് കെ മാണിക്ക് 2014 ലും ജയത്തിന്റെ തിളക്കത്തിന് ഒട്ടും കുറവില്ലായിരുന്നു. ഭൂരിപക്ഷത്തില്‍ നേരിയ ഏറ്റക്കുറച്ചില്‍ വന്നു എന്ന് മാത്രമേയുള്ളൂ. ഇത്തവണ തോമസ് ചാഴിക്കാടന്‍ മത്സരിക്കുമ്പോള്‍ ജോസഫ് വിഭാഗത്തിന്റെ എതിര്‍പ്പു കൂടി നേരിടേണ്ടി വരുമെന്നാണ് സൂചനകള്‍. അകത്തു നിന്നും പുറത്തുനിന്നും ശക്തമായ പ്രതിസന്ധികള്‍ കോട്ടയത്തെ കേരളാകോണ്‍ഗ്രസ് നേതാവിന് ഇത്തവണ നേരിടേണ്ടി വരുമെന്ന് ഉറപ്പ്.

നേരത്തേ തന്നെ തോമസ് ചാഴിക്കാടന്‍ മത്സരിക്കുന്നതിനോട് കോണ്‍ഗ്രസിന് താല്‍പ്പര്യമില്ല. വിജയസാധ്യത മുന്‍ നിര്‍ത്തി അവര്‍ ജോസഫിനായിരുന്നു പിന്തുണ നല്‍കിയിരുന്നത്. എന്നാല്‍ സീറ്റ് വിട്ടുകൊടുക്കാന്‍ കൂട്ടാക്കാതെ മാണിഗ്രൂപ്പ് കടുംപിടുത്തം പിടിച്ചതോടെ കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ടിട്ടും അനുരഞ്ജന ശ്രമങ്ങളെല്ലാം പൊളിഞ്ഞു. മാണി ഗ്രൂപ്പ് ആവശ്യപ്പെട്ട ഇടുക്കി നല്‍കാന്‍ തയ്യാറായിട്ടു പോലും കെ എം മാണി അയഞ്ഞില്ല. കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പു മുതല്‍ കേരളാകോണ്‍ഗ്രസില്‍ ആഭ്യന്തരകലാപം രൂക്ഷമാണ്. വേണ്ടത്ര സീറ്റ് കിട്ടിയില്ലെന്ന് പറഞ്ഞ് വലംകൈയ്യായ ഫ്രാന്‍സിസ് ജോര്‍ജും കൂട്ടരും പാര്‍ട്ടിയും വിട്ടു മുന്നണിയും വിട്ടതോടെ മികച്ച അവസരങ്ങള്‍ക്ക് ?ജോസഫിന് സാധ്യത ഉണ്ടായിരുന്നു. എന്നാല്‍ ലോക്‌സഭാ സീറ്റിന്റെ കാര്യത്തില്‍ മാണിയും മകനും ചേര്‍ന്ന് എല്ലാം പൊളിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here