ലോറിയും കാറും കൂട്ടിയിടിച്ചു; മൂന്നുപേര്‍ക്ക് പരിക്ക്

0
6

കോഴിക്കോട്: വേങ്ങേരി ബൈപാസ് ജംഗ്ഷന് സമീപം ലോറിയും സ്വിഫ്റ്റ് കാറും കൂട്ടിയിടിച്ച് അപകടം. വേങ്ങേരി ഭാഗത്തേക്ക് ഗ്രാനൈറ്റുമായി പോകുകയായിരുന്ന ലോറിയും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന സ്വിഫ്റ്റ് കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് മറിഞ്ഞ ലോറിയില്‍ നിന്നും ഗ്രാനൈറ്റ് വീണതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. ലോറിയുടെയും കാറിന്റെയും ഡ്രൈവര്‍മാര്‍ക്കും പരിക്കേറ്റു. ഇവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
രണ്ടുമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. കെഎല്‍ 18- 4627 നമ്പര്‍ ലോറിയും കെഎല്‍ 14 എല്‍ 5948 നമ്പര്‍ കാറുമാണ് അപകടത്തില്‍പെട്ടത്. അപകടത്തില്‍ ലോറിയുടെ ആക്‌സിലും ചക്രങ്ങളും ഊരിത്തെറിച്ചു. കാറിന്റെ വശത്ത് ഇടിച്ച ലോറി റോഡിലേക്ക് മറിയുകയായിരുന്നു.ഡീസല്‍ ടാങ്ക് പൊട്ടി ഡീസല്‍ റോഡില്‍ പരന്നൊഴുകി. വെള്ളിമാടുകുന്നുനിന്നും ഫയര്‍ ഫോഴ്‌സ് എത്തിയാണ് ലോറി റോഡരികിലേക്ക് മാറ്റിയത്. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം തകര്‍ന്നു. റോഡിന്റെ സംരക്ഷണ ഭിത്തിയോട് ചേര്‍ന്ന് ഇടിച്ചു നിന്ന കാറിന്റെ ഡ്രൈവറെ മറ്റുയാത്രക്കാരാണ് ആശുപത്രിയില്‍ എത്തിച്ചത്.
ചേവായൂര്‍ പോലീസ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here