ഇനി പോരാട്ടങ്ങളുടെ നാള്‍; വയനാട്ടില്‍ തീപാറും

0
8

കല്‍പ്പറ്റ:പോരാട്ടങ്ങള്‍ക്കൊടുവില്‍ 10 വര്‍ഷകാലം ഐ ഗ്രൂപ്പ് കയ്യടക്കി വാണിരുന്ന വയനാട് സീറ്റ് എ ഗ്രൂപ്പ് പിടിച്ചെടുത്തതോടെ ഗ്രൂപ്പ് സമവാക്യങ്ങള്‍ക്ക് പുതിയ മാനം കുറിച്ച് വയനാട് മണ്ഡലത്തില്‍ ടി.സിദ്ധീഖിന്റെ പടയോട്ടം ആരംഭിക്കുന്നു. ദിവസങ്ങള്‍ നീണ്ട മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ രമേശിന്റെ പിണക്കവും ഉമ്മന്‍ ചാണ്ടിയുടെ വിജയവും കണ്ട് മനം നിറഞ്ഞ ഹൈക്കമാന്റ് തീരുമാനം സിദ്ധീഖിനു നറുക്കു വീഴുകയായിരുന്നു. മണ്ഡലത്തിലെ പ്രധാന പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ചിത്രം വ്യക്തമാക്കിയതോടെ നിലമ്പൂര്‍ വണ്ടൂര്‍ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന വയനാട്ടില്‍ പോരാട്ടം ചൂടുപിടിക്കുകയാണ്.
കഴിഞ്ഞ പത്തു വര്‍ഷക്കാലം ഐ ഗ്രൂപ്പിലെ എം.ഐ ഷാനവാസായിരുന്നു വയനാട് മണ്ഡലത്തിലെ എം.പി എന്നാല്‍ മാസങ്ങള്‍ക്ക് മുമ്പ് രോഗബാധിതനായി അദ്ദേഹം മരണമടഞ്ഞതോടെയാണ് വയനാട് സീറ്റില്‍ ഒഴിവുവന്നത്. ഐ ഗ്രൂപ്പിന്റെ കൈയ്യിലുള്ള ഈ സീറ്റ് വിട്ടു പോകാതിരിക്കാനാണ് അടവുകള്‍ പതിനെട്ടും എടുത്ത് ചെന്നിത്തലയും സംഘവും പോരാടിയത്. എന്നാല്‍ അന്തിമ വിജയം എ ഗ്രൂപ്പിനു തന്നെയായിരുന്നു. ഒരിക്കല്‍ കൈവിട്ടാല്‍ പിന്നെ സീറ്റ് തിരിച്ചുപിടിക്കാനാവില്ലെന്ന തിരിച്ചറിവിലാണ് ഐ ഗ്രൂപ്പ് ശക്തമായ പോരാട്ടം നടത്തിയത്.ചര്‍ച്ച പൂര്‍ത്തിയാക്കി ചെന്നിത്തല പിണങ്ങി പോന്നു എന്ന വാര്‍ത്ത വന്നപ്പോള്‍ തന്നെ സീറ്റ് സിദ്ധീഖിനാണെന്ന് ഉറപ്പിച്ചതാണ്.
എല്‍.ഡി എഫ് പ്രചരണത്തില്‍ ബഹുദൂരം മുന്നിലെത്തി. ഒന്നാം ഘട്ടം പൂര്‍ത്തിയാക്കി വി.പി സുനീര്‍ രണ്ടാം ഘട്ടത്തിലേക്ക് കടന്നു കഴിഞ്ഞു.കോണ്‍ഗ്രസിലെ ഗ്രൂപ്പിസം തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന കാഴ്ചപ്പാടിലാണ് എല്‍.ഡി എഫ് എന്നാല്‍ എല്ലാ വിവാദങ്ങളും അവസാനിച്ചെന്നും തീര്‍ത്തും പൊതു സമ്മതനായ സ്ഥാനാര്‍ത്ഥിയായതിനാല്‍ നേരത്തെ നേടിയ ഇരുപതിനായിരം ഭുരിപക്ഷം കടക്കാനാവുമെന്ന ആത്മവിശ്വാസവും തങ്ങള്‍ക്കുണ്ടെന്ന വാദവുമായാണ് കോണ്‍ഗ്രസ്സ് പോരാട്ടത്തിനിറങ്ങുന്നത്.
വികസന അജണ്ട മുന്‍ നിര്‍ത്തിയാണ് വി.പി സുനീറിന്റെ പ്രധാന പര്യടനം മുന്‍കാലങ്ങളില്‍ ഒന്നും ചെയ്യാതിരുന്ന കോണ്‍ള്‍സ്സിന് ഇനിയും ഒന്നും ചെയ്യാനില്ലെന്നാണ് എല്‍.ഡി.എഫ് വാദം എന്നാല്‍ മുന്‍ എം.പി ഒട്ടെറെ വികസന പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തില്‍ നടപ്പാക്കിയിട്ടുണ്ടെന്നും ഇതൊക്കെ എല്‍.ഡി.എഫ് ബോധപൂര്‍വം മറച്ചു പിടിക്കുകയാണെന്നും യു.ഡി.എഫ് കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
മൂന്നു ജില്ലകളെ ബന്ധിപ്പിക്കുന്ന പാര്‍ലമെന്റ് സീറ്റാണ് വയനാട്, കല്‍പ്പറ്റ, മാനന്തവാടി സുല്‍ത്താന്‍ ബത്തേരി നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന വയനാടും നിലമ്പൂര്‍, വണ്ടൂര്‍ ഏറനാട് ഉള്‍പ്പെടുന്ന മലപ്പുറവും. തിരുവമ്പാടി ഉള്‍പ്പെടുന്ന കോഴിക്കോട് ജില്ലയും ഉള്‍പ്പെടുന്നതാണ് വയനാട് മണ്ഡലം മണ്ഡലം നിലവില്‍ വന്ന 2019 ല്‍ എം.ഐ ഷാനവാസിന് 1,53 ,439 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ചെങ്കിലും 2014ല്‍ 20,870 വോട്ടായി ഭൂരിപക്ഷം കുറഞ്ഞു.
എതിര്‍ സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരിക്ക് 3156,165 വോട്ട് ലഭിച്ചപ്പോള്‍ 3,7500 35 വോട്ടാണ് എം.ഐ ഷാനവാസിന് ലഭിച്ചത്.ബി.ജെ.പി 80752 വോട്ടാണ് നേടിയത്. ഇത്തവണ ബി.ഡി.ജെ.എ സിനാണ് വയനാട് സീറ്റ് .ബി.ജെ.പി ഇത്തവണ കൂടുതല്‍ വോട്ട്‌നേടുമെന്നാണ് അവകാശവാദം എന്നാല്‍ ഇത് എത്ര കണ്ട് ശരിയാണെന്ന് ചിത്രം വ്യക്തമായെലെ പറയാനാകൂ. ഏതായാലും ഇരുമുന്നണികളും അങ്കം കുറിച്ചതോടെ പോരാട്ടങ്ങളില്‍ തീ പാറുമെന്ന കാര്യത്തില്‍ സംശയമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here