ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതി രേഖയിലൊതുങ്ങി

0
32
വേനലില്‍ നീരൊഴുക്ക് മുറിഞ്ഞ ഭാരതപ്പുഴ.

ഒറ്റപ്പാലം: ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതി കേവലം നിര്‍വഹണ രേഖയില്‍ ഒതുങ്ങുന്നു.
ജലവ്യവസ്ഥയുടെ പരിപോഷണത്തിലൂടെ നിളാ തടത്തിന്റെ പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിടുന്ന കര്‍മപദ്ധതിയാണു പ്ലാന്‍ തയാറാക്കി ഒരുവര്‍ഷം തികയുമ്പോഴും എങ്ങുമെത്താത്തത്.
ഹരിത കേരള മിഷനില്‍ ഉള്‍പ്പെടുത്തി ജില്ലാ പ!ഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലെ മുഴുവന്‍ തദ്ദേശഭരണ സ്ഥാപനങ്ങളും കൈകോര്‍ത്തു നീര്‍ത്തടാധിഷ്ഠിത വികസനത്തിലൂടെ നടപ്പാക്കാന്‍ ലക്ഷ്യമിട്ട പദ്ധതിയാണിത്.
ഒറ്റപ്പാലത്തു കഴിഞ്ഞ മേയ് 21നു മുഖ്യമന്ത്രി ഉള്‍പ്പെടെ പ്രമുഖര്‍ പങ്കെടുത്ത ചടങ്ങിലായിരുന്നു പദ്ധതിയുടെ പ്രഖ്യാപനവും നിര്‍വഹണ പ്ലാനിന്റെ പ്രകാശനവും. പദ്ധതി നിര്‍വഹണം ലോക പരിസ്ഥിതി ദിനത്തില്‍ തുടങ്ങുമെന്നായിരുന്നു പ്രഖ്യാപനം.
നീര്‍ത്തട അറ്റ്‌ലസ് ഉള്‍പ്പെടെ തയാറാക്കിയിരുന്നെങ്കിലും പിന്നീട് ഇതുസംബന്ധിച്ചു കാര്യമായ ചര്‍ച്ചകളോ പ്രവര്‍ത്തനങ്ങളോ നടന്നില്ല.
ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പുഴയുടെയും കൈവഴികളുടെയും തീരങ്ങളുടെയും സംരക്ഷണമാണു പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്.
കടുത്ത വേനലില്‍ പുഴ മെലിഞ്ഞതോടെ ഭാരതപ്പുഴയുടെ ഇരുകരകളിലും ജലക്ഷാമം രൂപപ്പെട്ടുതുടങ്ങി. ഇതിനുപുറമെ പുഴയുടെ പല കൈവഴികളിലുള്ള ഡാമുകളിലെ ചോര്‍ച്ചയും ജലക്ഷാമത്തിന് ആക്കം കൂട്ടുകയാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here