തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. തിരുവനന്തപുരം വെമ്പായത്തിന് സമീപമാണ് അപകടമുണ്ടായത്. ഇന്ന് രാത്രി പത്തരയോടെയായിരുന്നു അപകടം.
ബൈക്ക് യാത്രികരായ യുവാക്കളാണ് മരണപ്പെട്ടത്.

നെടുമങ്ങാട് ആനാട് വേങ്കവിള വേട്ടമ്പള്ളി വെള്ളരിക്കോണം സ്വദേശി മനു(25), വട്ടപ്പാറ കല്ലുവാക്കുഴി സ്വദേശി ഉണ്ണി(35), കല്ലുവാക്കുഴി സ്വദേശി വിഷ്ണു(24) എന്നിവരാണ് മരണപ്പെട്ടത്. മനുവും ഉണ്ണിയും സംഭവസ്ഥലത്ത് വെച്ചും ഗുരുതരമായി പരിക്കേറ്റ വിഷ്ണു തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലുമാണ് മരിച്ചത്.

കല്ലുവാക്കുഴിയിൽ താമസിക്കുന്ന മനുവിന്റെ അമ്മയെ കാണാനായി മൂന്നുപേരും ചേർന്ന് ബൈക്കിൽ യാത്ര ചെയ്യുമ്പോഴായിരുന്നു അപകടമെന്ന് പോലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here