ആലുവ: ആലുവ മാർത്താണ്ഡ വർമ്മ പാലത്തിന് നാളെ 80 വയസ് തികയും. 1940 ജൂൺ 14ന് തുറന്ന പാലം ഇപ്പോഴും പെരിയാറിന് കുറുകെ കേടുപാടുകളില്ലാതെ പ്രൗഡിയോടെ മദ്ധ്യകേരളത്തിന്റെ തലയെടുപ്പുമായി  നിൽക്കുകയാണ്. ആധുനിക തിരുവിതാംകൂറിൻ്റെസ്ഥാപകനായിഅറിയപ്പെടുന്നതിരുവിതാംകൂർരാജാവ്മാർത്താണ്ഡ്ഡവർമ്മ ഇളയരാജയാണ് അയൽ രാജ്യങ്ങളുുമായി സുഗമമായിവാണിജ്യബന്ധ്ധങ്ങൾസ്ഥാപിക്കുന്നതിനായിഈപാലംപണികഴിപ്പിച്ചത്.മലബാറിൽ നിന്നും തിരുവിതാംകൂറിലേക്കുള്ള പുതിയ വഴി എന്ന നിലയിൽ ഈ പാലം തിരുവിതാംകൂർ ഇളയരാജാവ് മാർത്താണ്ഡവർമ്മ 1940 ജൂൺ 19 ന് ഗതാഗതത്തിനായി തുറന്നുകൊടുത്തു.

 ആദ്യ ആർച്ച് പാലം

തിരുകൊച്ചിയിലെ ആദ്യ ആർച്ച് പാലമായിരുന്നു മാർത്താണ്ഡവർമ്മപ്പാലം. എട്ട് ലക്ഷം രൂപ ചെലവിൽ മൂന്ന് വർഷം കൊണ്ടായിരുന്നു നിർമാണം. അഞ്ചര മീറ്റർ വീതിയും 141 മീറ്റർ നീളവുമുള്ള പാലത്തിൽ മൂന്ന് വീതം ആർച്ചുകളാണ് ഇരുഭാഗത്തുമായി തീർത്തത്.

തിരുവിതാംകൂർ നാട്ടുരാജ്യത്തിന്റെ ചിഹ്നം ഇപ്പോഴും ശിലാഫലകത്തിലുണ്ട്. ചീഫ് എൻജിനീയർമാരായിരുന്ന ബ്രിട്ടീഷുകാരൻ ജി.ബി.എസ്. ട്രസ്‌കോട്ട്, എം.എസ്. ദുരൈസ്വാമി എന്നിവരുടെ മേൽനോട്ടത്തിൽ ജെ.ബി ഗാമൺ ആൻഡ് കമ്പനിയാണ് പാലം നിർമ്മിച്ചത്.

പാലത്തിന്റെ ഡക്കിനു താഴെ ആറിടങ്ങളിലായി ഇറ്റലിയിൽ നിന്ന് ഇറക്കുമതി ചെയ്ത ഭീമാകാരമായ സ്പ്രിങ്ങുകൾ കോൺക്രീറ്റ് പെട്ടികളിലാക്കിയ ‘ഷോക്ക് അബ്‌സോർബിംഗ് സിസ്റ്റം’ സ്ഥാപിച്ചിട്ടുണ്ട്. അതിപ്പോഴും പ്രവർത്തിക്കുന്നുണ്ട്. കരിങ്കൽപാളികൾ കൊണ്ടാണ് പാലത്തിന്റെ തൂണുകൾ.

മാർത്താണ്ഡ വർമ്മ പാലത്തിന്റെ അതേമാതൃകയിൽ വർഷങ്ങൾക്ക് ശേഷം തൊട്ടടുത്ത് മറ്റൊരു പാലം കൂടി നിർമ്മിച്ചു. അതാണ് മംഗലപ്പുഴ പാലം. ദേശീയപാതയിൽ തരിക്കേറിയതോടെ രണ്ടിടത്തും അതേമാതൃകയിൽ സമാന്തര പാലങ്ങളും നിർമ്മിച്ചു.

രക്തസാക്ഷികളായത് 11 പേർ

മാർത്താണ്ഡവർമ്മപാലംനിർമ്മാണത്തിനിടെ യുണ്ടായ അപകടത്തിൽ മരണപ്പെട്ടത് 11 പേരാണ്. മണ്ണിടിച്ചിലിൽപ്പെട്ട 12 പേരിൽ രക്ഷപ്പെട്ടത് ഒരാൾ മാത്രം. തോട്ടക്കാട്ടുകര താണിപ്പിള്ളി വീട്ടിൽ തൊമ്മി. 2004ൽ ഇദ്ദേഹവും മരിച്ചു. മരിച്ചവരെല്ലാം ആലുവ സ്വദേശികളായ 20 വയസിൽ താഴെ പ്രായമുള്ളവർ.

 

സമാന്തര പാലത്തിന് ഈ മാസം 22 ന് 18-വയസ്

വാഹനങ്ങൾ വർദ്ധിച്ചതോടെദേശീയപാതയിൽ തിരക്കേറി പാലത്തില്‍ ഗതാഗതക്കുരുക്കും. ഇതോടെ സമാന്തരമായി പുതിയ പാലം വരണമെന്ന ആശയവും ഉണ്ടായി. പുതിയ പാലത്തിന്റെ ഡിസൈനെ പറ്റി ആര്‍ക്കും സംശയമുണ്ടായില്ല. പഴയ പാലത്തിന്റെ പ്രൗഢിക്കും ഗാംഭീര്യത്തിനും ഇണങ്ങുന്ന രീതിയിലുള്ള ആര്‍ച്ച് തന്നെ പുതിയ പാലത്തിലും തീര്‍ക്കാന്‍ തീരുമാനമായി. ഡിസൈന്‍ ജോലി ഏറ്റെടുത്ത  സ്ഥാപനത്തിന്, അനുവദിച്ച സമയത്തിലും ഡിസൈന്‍ തീര്‍ക്കാന്‍ കഴിയാതെ വന്നതോടെ മറ്റൊരു സ്ഥാപനത്തെ ഏല്‍പ്പിച്ചു. 2001 മാര്‍ച്ച് ആറിന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് സഹമന്ത്രി മേജര്‍ ജനറല്‍ ബി.സി. ഖണ്ഡൂരി നിര്‍മാണത്തിന്റെ തറക്കല്ലിട്ടു.
2001 ഏപ്രില്‍ ഒന്നിന് നിര്‍മ്മാണ ജോലികള്‍ ആരംഭിച്ചു. 2002 ജൂണ്‍ 22ന് പുതിയ പാലം തുറന്നു കൊടുത്തു. ആദ്യപാലത്തിന് എട്ട് ലക്ഷം രൂപയാണ് ചെലവ് വന്നതെങ്കില്‍, സമാന്തരമായ പുതിയ പാലത്തിന് ഇത് എട്ട് കോടിയോളം വന്നു. പുതിയ പാലത്തിന് 12.56 മീറ്റര്‍ വീതിയാണുള്ളത്. ഗതാഗതത്തിന് 7.5 മീറ്ററും, നടപ്പാതയ്ക്ക് 1.5 മീറ്ററും വീതിയുണ്ട്. പഴയ പാലത്തിന്റെ ആര്‍ച്ചുകളേക്കാള്‍ 1.1 മീറ്റര്‍ ഉയരം കൂടിയതാണ് പുതിയ പാലത്തിന്റെ ആര്‍ച്ചുകള്‍

 

 

LEAVE A REPLY

Please enter your comment!
Please enter your name here