124 -ാമത് മാരാമണ്‍ കണ്‍വന്‍ഷന് ഇന്ന് തുടക്കം

0
2

കോഴഞ്ചേരി: ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തീയ കണ്‍വന്‍ഷന് ഇന്ന് പമ്പാ മണല്‍പ്പുറത്ത് തുടക്കമാകും. നൂറ്റിഇരുപത്തിനാലാമത് മാരാമണ്‍ കണ്‍വന്‍ഷനാണ് ഇക്കുറി പമ്പാ മണല്‍പ്പുറത്ത് നടക്കുന്നത്. ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് മാര്‍ത്തോമ്മാ സഭാ അധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ. യുയാക്കിം മാര്‍ കൂറിലോസ് അധ്യക്ഷത വഹിക്കും. പ്രസിദ്ധ സുവിശേഷ പ്രസംഗകരായ ന്യൂയോര്‍ക്കിലെ ആര്‍ച്ച് ബിഷപ് ജോണ്‍ ടക്കര്‍ മുഗാബെ സെന്റാമു, ഡോ ദാനിയേല്‍ ഹോ (മലേഷ്യ), റവ. പ്രഫ റെയ്മണ്ട് സിമംഗ കുമലോ (സൗത്ത് ആഫ്രിക്ക) എന്നിവരും ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ്, ജോസഫ് മാര്‍ ബര്‍ണബാസ്, തോമസ് മാര്‍ തിമോത്തിയോസ്, ഡോ.ഐസക്ക് മാര്‍ ഫിലക്‌സിനോസ്, ഡോ.എബ്രഹാം മാര്‍ പൗലോസ്, ഡോ.മാത്യൂസ് മാര്‍ മക്കാറിയോസ്, ഗ്രിഗോറിയോസ് മാര്‍ സ്‌തേഫാനോസ്, ഡോ.തോമസ് തീത്തോസ് എന്നിവരാണ് ഈ വര്‍ഷത്തെ മുഖ്യപ്രസംഗകര്‍.
11 മുതല്‍ 16 വരെ രാവിലെ 10നും ഉച്ചയ്ക്ക് 2നും വൈകിട്ട് 5നും പൊതുയോഗങ്ങള്‍ ഉണ്ട്. സ്ത്രീകള്‍ക്കു കൂടി പങ്കെടുക്കാവുന്ന വിധത്തില്‍ രാത്രി യോഗം വൈകിട്ട് 5ന് തുടങ്ങി 6.30ന് സമാപിക്കും. 13ന് രാവിലെ 10ന് എക്യുമെനിക്കല്‍ സമ്മേളനം മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 2ന് സാമൂഹ്യ തിന്മകള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണ സമ്മേളനത്തില്‍ സര്‍വോദയ സംഘം സംസ്ഥാന അധ്യക്ഷന്‍ ഡോ. എം.പി.മത്തായി മുഖ്യാതിഥിയിരിക്കും. 14 മുതല്‍ 16 വരെ യുവജനങ്ങള്‍ക്കു വേണ്ടിയുള്ള യുവവേദി യോഗങ്ങള്‍ മാര്‍ ജോസഫ് പാംപ്ലാനി, ഡോ ബിജു ജേക്കബ്, ഡോ. പ്രതീപ് വി. ഫിലിപ്പ് എന്നിവര്‍ നേതൃത്വം നല്‍കും.

LEAVE A REPLY

Please enter your comment!
Please enter your name here