വരള്‍ച്ച ഭയാനകം; കുടി വെള്ളം കിട്ടാക്കനി; കാട്ടുമൃഗങ്ങള്‍ കാടിറങ്ങുന്നു

0
139

സ്വന്തം ലേഖകന്‍

വരണ്ടുണങ്ങുന്ന വന പ്രദേശം

കല്‍പ്പറ്റ: വയനാട് ഇന്നുവരെ കണ്ടിട്ടില്ലാത്ത വിധം വേനല്‍ കത്തുന്നു.കടുത്ത വേനലില്‍ ജില്ലയിലെങ്ങും വരള്‍ച്ച ശക്തമായി കൊണ്ടിരിക്കുകയാണ്. വനമേഖല വറ്റിവരണ്ടതോടെ അക്രമകാരികളടക്കമുള്ള കാട്ടുമൃഗങ്ങള്‍ ഒന്നടങ്കം നാട്ടിലേക്കിറങ്ങി ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തുകയാണ്.കഴിഞ്ഞ ദിവസം പനമരത്തിനടുത്ത കൈതക്കലില്‍ ഒരാളെ കൊന്ന കാട്ടാനയെ ഏറെ പണിപ്പെട്ട് കാട്കയറ്റിയെങ്കിലും ഇന്നലെ കാലത്തോടെ ആന വീണ്ടും തിരിച്ചു പോന്നു. പരിസര പ്രദേശത്തെ കാപ്പിത്തോട്ടത്തിനുള്ളിലേക്ക് മറഞ്ഞ ആനയെ തേടി നെട്ടോട്ടത്തിലാണ് ജനം.കഴിഞ്ഞ ദിവസം ജനവാസ കേന്ദ്രത്തിലിറങ്ങിയ കൊമ്പന്‍ കാലത്ത് വീട്ടില്‍ നിന്നിറങ്ങിയ 74 വയസ്സുള്ള രാഘവന്‍ നായര്‍ എന്ന വൃദ്ധനെ കൊലപ്പെടുത്തിയിരുന്നു.
പരിസരത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കാട്ടുകൊമ്പനെ ഏറെ പണിപ്പെട്ടാണ് നെയ്കുപ്പ വനമേഖലയിലേക്ക് കയറ്റി വിട്ടത്.എന്നാല്‍ വനത്തില്‍ വെള്ളവും ഒക്ഷണവും കിട്ടാക്കനിയായതോടെ കൊമ്പന്‍ വീണ്ടും തിരിച്ച് നാട്ടിലെത്തിയിരിക്കുകയാണ്.
വരള്‍ച്ചയും കൊടും ചൂടും ശക്തമായതോടെ പക്ഷികളടക്കമുള്ള ജീവികള്‍ ചത്തൊടുങ്ങുകയാണ്. അങ്ങാടി കുരുവികളെ പോലുള്ള ചെറു പക്ഷികളാണ് കൊടും ചൂടില്‍ ചാവുന്നത്.
ഗ്രാമങ്ങളിലും നഗരങ്ങളിലും വരള്‍ച്ച ശക്തമാവുകയാണ് കഴിഞ്ഞാഴ്ച വയനാട്ടിലെ വിവിധ ഭാഗങ്ങളിലുണ്ടായ കാട്ടു തീയാണ് വയനാട്ടില്‍ കൊടും ചൂടും വരള്‍ച്ചയും ശക്തമാകാനുള്ള പ്രധാന കാരണം. ജില്ലയിലെ വനമേഖലയില്‍ ദാഹജലം കിട്ടാക്കനിയാണ്.മൃഗങ്ങള്‍ക്ക് കുടിവെള്ളം കിട്ടാനായി ഉണ്ടാക്കിയ കാട്ടാനുള്ളിലെ ജലസ്രോതസ്സുകളും വറ്റിവരണ്ടു കിടക്കുകയാണ്.
മാനുകള്‍ മുയലുകള്‍. മയിലുകള്‍ തുടങ്ങിയ ജീവികളൊക്കെ കാടിറങ്ങി വരികയാണ്.
കുടിവെള്ളം കിട്ടാനില്ലാതായതോടെ ഗ്രാമങ്ങളും നഗരങ്ങളും ഒരെ പോലെ കഷ്ടതയിലാണ്.ചില ഗ്രാമപഞ്ചായത്തുകളില്‍ മാത്രമാണ് ശുദ്ധജല വിതരണം നടക്കുന്നത്.പുല്‍പ്പള്ളി ബത്തേരി മേഖലകളില്‍ ശുദ്ധജലം കിട്ടാതായതോടെ ഹോട്ടലുകളും മറ്റും അടച്ചിടുകയാണ്.പല ഭാഗങ്ങളിലും വരള്‍ച്ചമൂലം കൃഷികളും വന്‍തോതില്‍ കരിഞ്ഞുണങ്ങുകയാണ്.വാഴ, കാപ്പി കുരുമുളക് തുടങ്ങിയ കൃഷികളെല്ലാം കരിഞ്ഞ് ഇല്ലാതാവുകയാണ്.കര്‍ഷകരുടെ എല്ലാ പ്രതീക്ഷകളും തകര്‍ത്ത പ്രളയത്തെക്കാള്‍ ജനങ്ങള്‍ക്ക് ഏറെ ഭീഷണി ഉയര്‍ത്തുന്ന രീതിയിലാണ് വരള്‍ച്ച രൂക്ഷമായി കൊണ്ടിരിക്കുന്നത്. നെല്‍പാടങ്ങള്‍ വരണ്ടുണങ്ങി കൃഷികള്‍ ഓര്‍മ്മയായി മാറി.

 

LEAVE A REPLY

Please enter your comment!
Please enter your name here