എന്‍.ഡി.എ സഹകരണം: ജനപക്ഷത്തില്‍ പൊട്ടിത്തെറി; കൂട്ടരാജി

0
15

കോട്ടയം: എന്‍.ഡി.എ സ്ഥാ നാര്‍ത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ജനപ ക്ഷം പാര്‍ട്ടിയില്‍ പൊട്ടിത്തെ റി. ജനപക്ഷം കോട്ടയം ജില്ലാ പ്രസിഡന്റും യുവജ നപക്ഷം ജില്ലാ പ്രസിഡ ന്റും പാര്‍ട്ടിയില്‍ നിന്നും രാജിവച്ചതോടെ കൂടുതല്‍ പേര്‍ പാര്‍ട്ടി വിടാനൊരുങ്ങു ന്നതായി സൂചന. പാര്‍ട്ടി വി ടുന്നവരെ ഒപ്പം കൂട്ടുവാന്‍ ഇടതുവലതു മുന്നണികള്‍ സജീവമായ നീക്കവും ആരം ഭിച്ചു.
കൂടുതല്‍ പേര്‍ രാജിവയ് ക്കുമെന്ന് അറിയിച്ചതോടെ ജനപക്ഷം ചെയര്‍മാന്‍ പി. സി. ജോര്‍ജ് എംഎല്‍എയുടെ ഈരാറ്റുപേട്ടയിലെ വസതി യില്‍ അടിയന്തര സംസ്ഥാന കമ്മറ്റിയോഗവും വിളിച്ചു ചേര്‍ത്തിരുന്നു. ജനപക്ഷം ജില്ലാ പ്രസിഡന്റും കാഞ്ഞി രപ്പളളി സ്വദേശിയും പി.സി. ജോര്‍ജിന്റെ വിശ്വസ്തനു മായിരുന്ന ആന്റണി മാര്‍ ട്ടിന്‍, യുവജനപക്ഷം ജില്ലാ പ്രസിഡന്റും കാഞ്ഞിരപ്പ ളളി പഞ്ചായത്തംഗവുമായ റിജോ വാളന്തറയുമാണ് കഴിഞ്ഞ ദിവസം പാര്‍ട്ടിയി ല്‍നിന്നും രാജിവച്ചത്.
വര്‍ഗീയതയ്ക്കും അഴിമതി ക്കുമെതിരെയാണ് പാര്‍ട്ടി യുടെ പ്രവര്‍ത്തനമെന്നും ഇതു രണ്ടില്‍നിന്നും വ്യതി ചലിച്ച് വര്‍ഗീയത പരത്തുന്ന ബിജെപി മുന്നണിയെ പി ന്തുണയ്ക്കുന്ന പാര്‍ട്ടി നില പാട് അംഗീകരിക്കാനാവി ല്ലെന്നും ആന്റണി മാര്‍ട്ടിനും റിജോ വാളന്തറയും പറയുന്നു. ഇരുവരും പാര്‍ട്ടി വിട്ട തോടെ ഇടതുവലതു മുന്ന ണികള്‍ ജനപക്ഷത്തെ പിളര്‍ ത്താനുള്ള നീക്കം ആരംഭി ച്ചു. രണ്ടു മുന്നണികളും ഇരു നേതാക്കളുമായും സംസാരി ച്ചു തങ്ങളുടെ മുന്നണിയില്‍ ചേരണമെന്നാണ് ആവശ്യ പ്പെട്ടിട്ടുണ്ട്.
പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തില്‍ പ്രചാരണത്തി നെത്തിയ സിപിഎം സം സ്ഥാന സെക്രട്ടറി കോടിയേ രി ബാലകൃഷ്ണന്‍ കഴിഞ്ഞദിവസം കാഞ്ഞിരപ്പളളിയില്‍ പൊതുസമ്മേളനത്തില്‍ പ ങ്കെടുത്തിരുന്നു. ജനപക്ഷ ത്തെ പ്രശ്‌നങ്ങള്‍ പ്രദേശിക നേതാക്കളുമായി ചര്‍ച്ച നട ത്തുകയും ജനപക്ഷം വിട്ടുവ രുന്നവരെ സിപിഎമ്മിനൊ പ്പമോ എല്‍ഡിഎഫിലോ ഉള്‍ പ്പെടുത്തണമെന്നും നിര്‍ദേശം നല്‍കി.
ഇതനുസരിച്ച് സിപിഎം കാഞ്ഞിരപ്പളളി, വാഴൂര്‍ ഏരി യാ സെക്രട്ടറിമാര്‍ ഇരു നേതാ ക്കളുമായി ചര്‍ച്ച നടത്തുക യും സിപിഎം സഹയാത്രി കരായി പ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടയില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് ചെയര്‍ മാന്‍ കെ. ഫ്രാന്‍സിസ് ജോര്‍ജ് വ്യാഴാഴ്ച ആന്റണി മാര്‍ട്ടിന്റെ വീട്ടിലെത്തി സംസാരിക്കുക യും പാര്‍ട്ടിയിലേക്ക് ക്ഷണി ക്കുകയും ചെയ്തു.
ആന്റണി മാര്‍ട്ടിനും അനൂ കൂല നിലപാട് സ്വീകരിച്ചതാ ണ് അറിയുന്നത്. കേരള കോ ണ്‍ഗ്രസ് എമ്മിലെ ഒരു എം എല്‍എയും ഇരു നേതാക്ക ളുമായി ഫോണില്‍ സംസാരി ച്ചെങ്കിലും ഇരുവരും അനൂകൂ ല നിലപാട് സ്വീകരിച്ചില്ല ന്നാണ് സൂചന.
രാജിവച്ച ജനപക്ഷം നേതാ ക്കള്‍ ഇന്ന് കാഞ്ഞിരപ്പള്ളി യില്‍ യോഗം ചേര്‍ന്ന് ഭാവി പരിപാടികള്‍ തീരുമാനിക്കും. മുന്നണികളിലൊന്നും കയറിക്കൂടാനാത്തതില്‍ നിരാശരായവരാണ് പാര്‍ട്ടി വിട്ടതെന്നും, ഏതെങ്കിലും മുന്നണിയുടെ ഭാഗമായി അധികാര കേന്ദ്രങ്ങളുമായി ഒട്ടി നില്‍ക്കാന്‍ ആഗ്രഹിക്കുന്നവരുമായ ചിലരാണ് പാര്‍ട്ടി വിട്ടിട്ടുള്ളതെന്നാണ് ഔദ്യോഗിക പക്ഷത്തിന്റെ വെളിപ്പെടുത്തുന്നത്. ഒരു മുന്നണിയുടെയും ഭാഗമാകാന്‍ കഴിഞ്ഞില്ലെങ്കിലും പാര്‍ട്ടി ശക്തമാണെന്നും പി.സി ജോ ര്‍ജ്ജ് സ്വീകരിക്കുന്ന നിലപാടുകള്‍ പാര്‍ട്ടിക്ക് ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ സ്വീകര്യതയാണ് നേടിത്തരികയെന്നും ഇക്കൂട്ടര്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here